തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടി മൂലം തുടർച്ചയായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡിഎംഒമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. കാഷ്വാലിറ്റിയിൽ ചികിത്സയ്ക്കെത്തുന്ന കേസുകളിൽ പാമ്പുകടിയേറ്റിട്ടുണ്ടോ എന്ന സാധ്യത കൂടി പരിശോധിക്കണമെന്ന കർശന നിർദ്ദേശം ആശുപത്രികൾക്ക് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മരണങ്ങളിൽ, ആദ്യഘട്ടത്തിൽ പാമ്പുകടിയേറ്റതാണെന്ന് തിരിച്ചറിയാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
കാഷ്വാലിറ്റിയിൽ എത്തുന്ന എല്ലാ കേസുകളിലും പാമ്പുകടിയേറ്റുള്ള സാധ്യതകൾ കൂടി പരിശോധിക്കണം. സംസ്ഥാനത്തെ ആശുപത്രികളിൽ ആന്റിവെനത്തിന് ക്ഷാമമില്ലെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. വർഷാവർഷത്തെ ആവശ്യകത അനുസരിച്ചാണ് സ്റ്റോക്ക് ക്രമീകരിക്കുന്നത്. താപനില വർധിച്ച സാഹചര്യത്തിൽ പാമ്പുകൾ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്.
തൃശൂർ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ സഹോദരങ്ങളിൽ ആൽജോ മരിച്ചു. സഹോദരൻ അനോഷ് ചികിത്സയിൽ തുടരുന്നു.ചിറയിൻകീഴ് ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷൻ (8) മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം.കായംകുളം ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ചേരാവള്ളി സ്വദേശിനി സലീന (42) മരിച്ചു. പാമ്പുകടിയാണോ മരണകാരണമെന്ന് ഔദ്യോഗികമായിസ്ഥിരീകരിക്കേണ്ടതുണ്ട്.ഇതിനുപുറമെ, തിരുവനന്തപുരത്ത് വർക്കലയിൽ ഷംനയ്ക്കും പോത്തൻകോട് വേങ്ങോട് സ്വദേശിനി ദുർഗയ്ക്കും (18) പാമ്പുകടിയേറ്റു. ഇരുവരും നിലവിൽ ചികിത്സയിലാണ്. ദുർഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
2026-പുതുവര്‍ഷം പിറന്നു; തിരുവനന്തപുരത്തും കൊച്ചിയിലും പപ്പാഞ്ഞിയെ കത്തിച്ചു; പുലര്‍ച്ചയോളം നീണ്ട ആഘോഷ പരിപാടികള്‍


സീറ്റ് നിഷേധിക്കപ്പെട്ടവർക്ക് അർഹമായ പദവി; സ്ഥാനാർത്ഥികൾ എല്ലാവരും ‘എന്റെ ആളുകൾ’ എന്ന് കെ.സി. വേണുഗോപാൽ





