തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിലും തെരുവ് വിളക്ക് കത്താത്തതിലും അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരം നഗരസഭയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മുന്നറിയിപ്പ്.
മാലിന്യനിർമാർജനം, തെരുവ് വിളക്ക് കത്തിക്കൽ, കുടിവെള്ള വിതരണം തുടങ്ങിയവയിൽ നഗരസഭയ്ക്കു ഉത്തരവാദിത്തമില്ലെന്ന മേയറുടെ മറുപടി പരിഹാസ്യമാണെന്ന് തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രികൂടിയായ ശിവൻകുട്ടി പറഞ്ഞു. നഗരസഭാഭരണം ദുസ്സഹമാണിപ്പോൾ.മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ല. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്ന് ശിവൻകുട്ടി പരിഹസിച്ചു. നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല. എന്നാൽ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നു മന്ത്രി ആരോപിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി ; വിരമിക്കല്‍ ഒരു വര്‍ഷം കൂടി നീട്ടി നല്കി സര്‍ക്കാര്‍
ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി ; വിരമിക്കല്‍ ഒരു വര്‍ഷം കൂടി നീട്ടി നല്കി സര്‍ക്കാര്‍







