കോട്ടയം: മദ്യലഹരിയില്‍ വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും, തുടര്‍ന്ന് പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്ത കേസില്‍ സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് (Sidharth Prabhu) അറസ്റ്റില്‍. എം.സി റോഡില്‍ നാട്ടകം ഗവ.കോളേജിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം ഉണ്ടായത്.
മന്തിക്കടയുടെ വിഷു ആശംസ വിവാദം: ഉടമ അറസ്റ്റില്‍; പ്രകോപനം തടയാന്‍ കര്‍ശന നടപടിയുമായി പോലീസ്
സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ അമിതവേഗതയിലെത്തി ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിടുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ക്ക് ഇയാള്‍ മദ്യലഹരിയിലാണെന്ന് മനസിലായി. പിന്നീട് സ്ഥലത്തെത്തിയ പോലീസുമായും നാട്ടുകാരുമായും ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ചിങ്ങവനം പോലീസ് നടനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
അപകടത്തിന് ശേഷം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി നടന് വാക്കുതര്‍ക്കത്തിലും ശാരീരികമായി കൈയ്യേറ്റ ശ്രമത്തിലും ഏര്‍പ്പെട്ടുവെന്നും പൊലീസ് പറയുന്നു. നടനെതിരെ മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.അപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് താരമാണ് സിദ്ദാര്‍ത്ഥ് പ്രഭു. ഇപ്പോള്‍ ഫ്ളവേര്‍സ് ചാനലിലെ ജനപ്രീയ സീരിയലായ ഉപ്പും മുളകില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചുവരികയാണ്. 2011 ല്‍ പുറത്തിറങ്ങിയ ആകസ്മികം എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്തെത്തിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘ഒരു മാങ്കൂട്ടം അകത്തായി, ബാക്കിയുള്ളവ പുറത്തുണ്ട്!’ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സൗമ്യ സരിന്. രാഹുലിനെതിരെ പരാതി നല്കിയ യുവതി സൗമ്യ ആണെന്ന തരത്തില്‍ വ്യാജ പ്രചാരണം





