കോൺഗ്രസിലെ മുഖ്യമന്ത്രി പോരിനെ പരിഹസിച്ച് കെ.വി. തോമസ്; ഫലം വരുമ്പോൾ കളി മാറുമെന്ന് കുറിപ്പ്

കൊച്ചി: മുഖ്യമന്ത്രിസ്ഥാനത്തെചൊല്ലി കോൺഗ്രസിൽ ഉണ്ടായിട്ടുള്ള തർക്കങ്ങളെ പരിഹസിച്ച് കോൺഗ്രസ് മുൻ നേതാവ് പ്രൊഫ.കെ വി തോമസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസിന്റെ പരിഹാസം.

മുഖ്യമന്ത്രിക്കസേരയെ ചുറ്റിപ്പറ്റി കോൺഗ്രസിൽ നടക്കുന്ന അകത്തള പോരാട്ടത്തിന്റെ സ്വഭാവം മെയ്‌ 4ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ വ്യക്തമായി മാറുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

ഇനിയും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി ഇപ്പോൾ നടക്കുന്ന ഈ പോരാട്ടം, ഫലം വന്നുകഴിഞ്ഞാൽ പരാജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം ചുമത്തുന്ന ഒരു ആഭ്യന്തര സംഘർഷമായി മാറും. ഇതിനകം തന്നെ കോൺഗ്രസിൽ മൂന്ന് ഗ്രൂപ്പുകൾ രൂപം കൊണ്ടിട്ടുണ്ട്. ജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ സ്വന്തമാക്കാനും ഭാവിയിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ സ്വന്തമാക്കിയതായി കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഇപ്പോൾ ഇടതുപക്ഷ സഹയാത്രികനായ തോമസ് പറയുന്നു.

പഴയ കഥകളിലെ മുന്തിരിക്കുല കൈവരിക്കാനാകാതെ മടങ്ങിയ കുറുക്കന്മാരുടെ അവസ്ഥപോലെയാണ് ഇന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം. ലഭിക്കുമോയെന്നു പോലും ഉറപ്പില്ലാത്ത ഒരു സ്ഥാനത്തിനായി നടക്കുന്ന ഈ മത്സരങ്ങൾ ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കുകയാണ്.

കേരളത്തിലെ ജനങ്ങൾ ഇത്തരം രാഷ്ട്രീയ കളികളെ മനസ്സിലാക്കി തന്നെയാണ് വിധിയെഴുതിയത്. നല്ല ഭരണവും വികസനവും തുടരണം എന്ന ജനാധിപത്യ ബോധ്യത്തോടെ ഇടതുപക്ഷത്തിന് തുടർച്ച നൽകണമെന്ന തീരുമാനമാണ് അവർ എടുത്തിരിക്കുന്നതെന്ന് തോമസ് പറയുന്നു.

പിണറായി സർക്കാർ കേരള വികസനത്തിന്റെ ചരിത്ര ദൗത്യവുമായി ഭരണത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കും എന്നത് തന്റെ ഉറച്ച വിശ്വാസമാണ്. ഈ ജനവിധി മെയ്‌ 4ന് വ്യക്തമായി പുറത്തുവരുമെന്ന് കെ വി തോമസ് അഭിപ്രായപ്പെട്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.