കൊച്ചി: മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഐ ആം ഗെയിം’ ചിത്രീകരണം പൂർത്തിയായി. ‘ആർഡിഎക്സ്’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലറിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം 2026 ഓണം റിലീസായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ആന്റണി വർഗീസ് തമിഴ് സംവിധായകൻ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗ്ഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് രചന. സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. കെജിഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ കൊറിയോഗ്രാഫി. ജേക്സ് ബിജോയ് സംഗീതം നിർവ്വഹിക്കുന്നു.
സ്റ്റൈലിഷ് ആയും മാസ് ലുക്കിലുമാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത് എന്ന് പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ സൽമാന്റെ മറ്റൊരു വമ്പൻ ആക്ഷൻ പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന് ദീപികയും രൺവീറും; സന്തോഷവാർത്ത പങ്കുവെച്ച് താരദമ്പതികൾ


റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു





