റഷ്യൻ ഗ്രാൻഡ് മാസ്റ്റർ കാതറീന ലാഗ്നോയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ചെസ്സ് താരം ആർ വൈശാലി ചരിത്രനേട്ടം സ്വന്തമാക്കി. ബുധനാഴ്ച സൈപ്രസിൽ നടന്ന ഫിഡെ വുമൺസ് കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ അവസാന റൗണ്ടിലാണ് വൈശാലി ഈ നിർണ്ണായക വിജയം നേടിയത്. ഇതോടെ വുമൺസ് കാൻഡിഡേറ്റ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി വൈശാലിക്ക് സ്വന്തമായി.
ബംഗ്ലാദേശിന് ഐസിസിയുടെ പണി! ഇന്ത്യയില്‍ തന്നെ കളിക്കണം; വേദി മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ല
വെള്ള കരുക്കളുമായി പൊരുതിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ 48 നീക്കങ്ങൾക്കൊടുവിലാണ് റഷ്യൻ കരുത്തിനെ മറികടന്നത്. ഈ വിജയത്തോടെ വുമൺസ് വേൾഡ് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് വൈശാലി നേരിട്ട് യോഗ്യത നേടി. ഈ വർഷം അവസാനം നടക്കുന്ന കലാശപ്പോരാട്ടത്തിൽ ചൈനയുടെ നിലവിലെ ലോക ചാമ്പ്യൻ ജൂ വെൻജുന്നാണ് വൈശാലിയുടെ എതിരാളി.
തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായാണ് വൈശാലിയുടെ ഈ നേട്ടത്തെ ചെസ്സ് ലോകം വിലയിരുത്തുന്നത്. മുൻപ് പുരുഷ വിഭാഗത്തിൽ വിശ്വനാഥൻ ആനന്ദ് കൈവരിച്ച നേട്ടത്തിന് സമാനമായ രീതിയിൽ, ലോക ചാമ്പ്യൻഷിപ്പ് പട്ടത്തിനായി മത്സരിക്കാൻ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായും ഇതോടെ വൈശാലി മാറി.


സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി ഇന്ത്യൻ ടീമിലേക്ക്; അയർലൻഡ് പര്യടനത്തിൽ ചരിത്രം കുറിക്കാൻ യുവപ്രതിഭ,ബിസിസിഐയുടെ പച്ചക്കൊടി





