ചെങ്ങന്നൂർ: വീട്ടിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ വില്ക്കുന്ന യുവതിയെ സാധനങ്ങൾ വാങ്ങിക്കൊള്ളാം എന്ന് വിശ്വസിപ്പിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥാലത്തുവെച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയും മാല കവരുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തിരുവല്ല വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദര (29)നാണ് അറസ്റ്റിലായത്.
യുവതിയെ അടൂരിൽ നിന്നും തന്റെ സ്കൂട്ടറിൽകയറ്റി പന്തളത്തിനടുത്തുള്ള മാന്തുക എന്ന സ്ഥലത്തെത്തി ച്ചായിരുന്നു പ്രവീണിന്റെ അക്രമം.
ലൈംഗിതിക്രമം എതിർത്തതോടെ യുവതിയുടെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു പ്രവീൺ. ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം പെരുമാന്തുറയിൽ നിന്നുമാണ് പന്തളം പോലീസ് പിടികൂടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൈക്കൂലി കേസിൽ ഒളിവിലായിരുന്ന മുൻ ദേവികുളം ബി.ഡി.ഒ വിജിലൻസ് പിടിയിൽ; ജയിലിലടച്ചു





