നിതിൻ രാജിന്റെ മരണം: കർശന നടപടിക്ക് ഗവർണറുടെ നിർദേശം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർണ്ണായക ഇടപെടൽ നടത്തി.

നിതിന്റെ മരണത്തിന് ഉത്തരവാദികളായ കോളജ് അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർന് ഗവർണർ നേരിട്ട് നിർദേശം നൽകി.

വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കാനും ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവകരമാണെന്ന വിലയിരുത്തലിലാണ് ഗവർണറുടെ ഈ അടിയന്തര ഇടപെടൽ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.