നെടുമ്പാശ്ശേരി: മലയാള സിനിമാ ലോകത്തെ യുവതാരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിശ്വസ്തയായ ‘ഡ്രഗ് ലേഡി’ റിന്‍സി മുംതാസ് വീണ്ടും അഴിക്കുളിലായി. വിമാനത്താവള പരിസരത്തെ ആഡംബര ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നതിനിടെയാണ് ഇന്‍സ്റ്റഗ്രാം താരം റിന്‍സിയും മൂന്ന് കൂട്ടാളികളും പോലീസിന്റെ വലയിലായത്. ജാമ്യത്തിലിറങ്ങിയാല്‍ പഴയ കച്ചവടം ഉപേക്ഷിക്കില്ലെന്ന വാശിയിലായിരുന്ന റിന്‍സിയെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നെടുമ്പാശ്ശേരി പോലീസ് പൊക്കിയത്.
കരിയാട് എയര്‍പോര്‍ട്ട് റോഡിലെ എം.ജെ റെസിഡന്‍സിയിലെ മൂന്നാം നിലയിലായിരുന്നു റിന്‍സിയുടെയും സംഘത്തിന്റെയും താവളം. ഇവിടെ ലഹരി വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി സബ് ഇന്‍സ്പെക്ടര്‍ എന്‍. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടല്‍ മുറി വളയുകയായിരുന്നു. റിന്‍സി മുംതാസിനൊപ്പം ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമന്‍, നൂറനാട് സ്വദേശി ഷെല്‍ജുക്ക്, തൃക്കാക്കര സ്വദേശി മുഹമ്മദ് റിഷാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 3.58 ഗ്രാം എം.ഡി.എം.എയും ലഹരി വലിക്കാനുള്ള ഗ്ലാസ് ട്യൂബുകളും കണ്ടെടുത്തു.
‘
തന്റെ ഉപഭോക്താക്കളെ ഒറ്റിക്കൊടുക്കാത്തതില്‍ ലഹരി മാഫിയ ലോകത്ത് റിന്‍സിക്ക് വലിയ പേരാണുള്ളത്. മുന്‍പ് കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് 20 ഗ്രാം മയക്കുമരുന്നുമായി പിടിയിലായപ്പോള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും സിനിമയിലെ തന്റെ ‘ക്ലയന്റുകളെ’ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഫോണിലെ വമ്പന്മാരുടെ നമ്പരുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമാ പ്രമോഷന്റെ ഭാഗമായുള്ള വിളികളാണെന്നായിരുന്നു മറുപടി. ഈ ആത്മാര്‍ത്ഥതയാണ് താരങ്ങള്‍ക്കിടയില്‍ ഇവരെ പ്രിയങ്കരിയാക്കിയത്.
യൂട്യൂബ് ചാനലുകളും ഇന്‍സ്റ്റഗ്രാം പേജുകളുമായി സിനിമാ പ്രമോഷന്‍ രംഗത്ത് സജീവമാണ് റിന്‍സി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രമോഷന്‍ പരിപാടികളിലും നിത്യസന്ദര്‍ശകയായ ഇവര്‍ ഇതിന്റെ മറവിലാണ് എം.ഡി.എം.എയും കൊക്കെയ്‌നും വിതരണം ചെയ്തിരുന്നത്. വസ്ത്രത്തിനുള്ളിലെ പോക്കറ്റില്‍ സിപ്പ് ലോക്ക് കവറുകളിലാക്കിയാണ് ഇവര്‍ ലഹരി സൂക്ഷിച്ചിരുന്നത്. വിദേശത്തുനിന്ന് എത്തുന്നവര്‍ക്കും വിദേശത്തേക്ക് പോകുന്നവര്‍ക്കും ലഹരി എത്തിച്ചു നല്‍കാനായിരുന്നു പുതിയ പദ്ധതിയെന്നാണ് സൂചന.
കാക്കനാട്ടെ ഫ്‌ലാറ്റില്‍ ലഹരിയുമായി പിടികൂടിയപ്പോള്‍ അവിടെ വരുന്ന സന്ദര്‍ശകര്‍ ആരെങ്കിലും കൊണ്ടുവെച്ചതാകാം എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇത്തവണ ഹോട്ടല്‍ മുറിയില്‍ നിന്ന് റെഡ് ഹാന്‍ഡായി പിടിക്കപ്പെട്ടതോടെ റിന്‍സിക്ക് പഴുതുകളില്ലാതായി. സിനിമാ മേഖലയിലെ ലഹരി ഒഴുക്കിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ റിന്‍സിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി ഇന്‍സ്പെക്ടര്‍ ബി.കെ അരുണ്‍, സബ് ഇന്‍സ്പെക്ടര്‍ എന്‍. ജയപ്രകാശ്, അജീഷ് കെ. ജോണ്‍, അനൂപ് ടി., വനിതാ എ.എസ്.ഐ നൈജു എന്നിവരടങ്ങുന്ന സംഘമാണ് ഡ്രഗ് ലേഡിയെയും സംഘത്തെയും പൂട്ടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യത്തിനായുള്ള റിന്‍സിയുടെ ശ്രമങ്ങളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കും. സിനിമയ്ക്കുള്ളിലെ ലഹരി ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ റിന്‍സിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘അമ്മ’യില്‍ നാടകീയ നീക്കം: മുതിര്‍ന്നവര്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ ശ്വേത; കുക്കു പരമേശ്വരന് പദവി ഒഴിയില്ല





