കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ഉൾപ്പെടെ അഞ്ച് പ്രമുഖ ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു.
നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ഹണി എം. വർഗീസിനെ കൂടാതെ തിരുവനന്തപുരം ജില്ലാ ജഡ്ജി എസ്. നസീറയും ഹൈക്കോടതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ, എറണാകുളം ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ ജഡ്ജി എൻ. ഹരിക്കുമാർ എന്നിവരാണ് കൊളീജിയം നിർദേശിച്ച മറ്റ് മൂന്ന് ഉദ്യോഗസ്ഥർ.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹണി എം. വർഗീസ് ഉള്ളത്. കേരള ഹൈക്കോടതിയുടെ ഈ ശുപാർശ ഇനി സുപ്രീംകോടതി കൊളീജിയമാണ് വിശദമായി പരിശോധിക്കുക. സുപ്രീംകോടതി കൊളീജിയത്തിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെയാകും ഇവരുടെ നിയമനത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ദിലീപ് പ്രതിയായ കേസിലെ നിർണ്ണായക വിധിക്ക് ശേഷം ഹണി എം. വർഗീസിന്റെ പേര് ഈ പട്ടികയിൽ വന്നത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാര്‍ കുടുങ്ങിയത് സ്വന്തം കൈപ്പടയിലെ തിരുത്തലില്‍; 192 പവന് സ്വര്‍ണത്തിന്റെ കവര്‍ച്ചാക്കഥ; പത്മകുമാറിന് ജാമ്യമില്ല


മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പൊട്ടിത്തെറി; വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രാജിവെച്ചു





