തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പരസ്യങ്ങളിലൂടെ ജനങ്ങളെ അറിയിക്കാൻ കിഫ്ബി ചെലവിട്ടത് 129.67 കോടി രൂപ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രചരണ ചുമതലയുള്ള വിവര- പൊതുജന സമ്പർക്ക വകുപ്പ് പരസ്യത്തിനായി ചെലവിട്ട 117.24 കോടി രൂപയ്ക്ക് പുറമയാണിത്.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് ഫെബ്രുവരി മാസത്തിലും മാർച്ച് 15 വരെയുമാണ് കിഫ്ബി പരസ്യങ്ങൾ വാരിക്കോരി നൽകിയത്.മാർച്ച് പതിനഞ്ചിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കിഫ്ബിയുടെ 25ആം വാർഷികത്തിന്റെ ഭാഗമായാണ് പരസ്യങ്ങൾ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ 1999 നവംബറിലാണ് കിഫ്ബി രജിസ്റ്റർ ചെയ്യപ്പെട്ടത്. അതനുസരിച്ച് 2024 നവംബർ മാസത്തിലാണ് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കേണ്ടത്. എന്നാൽ പരസ്യങ്ങൾ നൽകിയത് 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിലും.
പൊതുമേഖലാ ബാങ്കുകളിൽ നിന്നും 8.9ശതമാനം പലിശയ്ക്ക് എടുക്കുന്ന തുകയാണ് കി ഫ്ബി യുടെ മൂലധനം. അടിസ്ഥാന സൗകര്യ വികസനം ഒരുക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടിട്ടുള്ള കിഫ്ബി പലിശയ്ക്ക് എടുക്കുന്ന തുകയിൽ നിന്നും പരസ്യത്തിനായി കോടികൾ ചെലവഴിക്കുന്നത് ഇതാദ്യമായാണ്.
കിഫ്ബിയുടെ ആകെ വരവിന്റെ 1.23 ശതമാനം മാത്രമാണ് പരസ്യത്തിനായി ചെലവഴിക്കുന്നതെന്ന് കിഫ്ബി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ധനകാര്യ വിപണിയിൽ കിഫ്ബിയുടെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ടെന്നും അതിനാലാണ് പരസ്യം നൽകുന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.



Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആഗോള കപ്പൽച്ചാലിലെ കരുത്തായി തിരുവനന്തപുരം; ഷിപ്പ്-ടു-ഷിപ്പ് ബങ്കറിംഗ് സേവനം ആരംഭിച്ചു





