തിരുവനന്തപുരം: വിവര- പൊതുജന സമ്പർക്ക വകുപ്പിലെ താക്കോൽ സ്ഥാനങ്ങളിൽ വൻ അഴിച്ചുപണി. ഭരണ മാറ്റത്തെ തുടർന്നാണ് അഴിച്ചുപണി ഉണ്ടായിരിക്കുന്നത്. അഡീഷണൽ ഡയറക്ടർ കെ.ജി. സന്തോഷ്, ഡപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് കുമാർ എന്നിവർക്ക് മാറ്റമുണ്ട്.
ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ അഡീഷണൽ ഡയറക്ടരായിരുന്ന സന്തോഷിനെ പ്രോഗ്രാംസ് ആൻഡ് കൾച്ചറിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. മീഡിയ റിലേഷൻസ് ഡപ്യൂട്ടി ഡയറക്ടർ പദവി വഹിച്ചിരുന്ന സുരേഷ് കുമാറിന് പെൻഷൻ വിഭാഗത്തിലേക്കാണ് മാറ്റം. കെ.പി. സരിതയാണ് പുതിയ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ അഡീഷനൽ ഡയറക്ടർ. കണ്ണൂർ റീജിയണൽ ഡപ്യൂട്ടി ഡയറക്ടറായിരുന്ന സി.എഫ്. ദിലീപ് കുമാറാണ് മീഡിയ റിലേഷൻസ് വിഭാഗത്തിലെ പുതിയ ഡപ്യൂട്ടി ഡയറക്ടർ.
ഡയറക്ടറേറ്റിൽ ഫീൽഡ് പബ്ലിസിറ്റി ആൻഡ് കൾച്ചറൽ അഫയേഴ്സ് ഡപ്യൂട്ടി ഡയറക്ടറായിരുന്ന എ. അരുൺ കുമാറിനെ കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥലംമാറ്റിയിട്ടുണ്ട്. വിഷ്വൽ കമ്യൂണിക്കേഷൻ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ബി. ബിനുവിന് കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായാണ് മാറ്റം. ചലച്ചിത്ര അക്കാഡമി സെക്രട്ടറിയായിരുന്ന ഡപ്യൂട്ടി ഡയറക്ടർ സി. അജോയിയെ തൃശൂരിലേക്കു മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭരണ നിയന്ത്രണത്തിലാണ് വിവര-പൊതു ജന സമ്പർക്ക വകുപ്പ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എലത്തൂര്‍ തുടര്‍ച്ചയായി നാലാം തവണയും മത്സരിക്കാന്‍ എ.കെ.ശശീന്ദ്രന്, തോമസ് കെ തോമസ് കുട്ടനാട്ടില്‍; എന്‍സിപി സ്ഥാനാര്‍ത്ഥികളായി





