കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളായ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ച വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങൾ വീണ്ടും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ . ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
മുപ്പത്തിരണ്ട് വർഷം നീണ്ട ദാമ്പത്യത്തിനിടയിൽ വിരസതയും ഈഗോയും കടന്നുവന്നതാണ് തങ്ങളെ അകറ്റിയതെന്ന് പ്രിയദർശൻ പറഞ്ഞു. “അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നാൽ കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ,” പ്രിയദർശൻ വ്യക്തമാക്കി.
നിലവിൽ ഇരുവരും ഒരുമിച്ചാണ് താമസമെങ്കിലും ഉടൻ മറ്റൊരു വിവാഹത്തിന് പദ്ധതിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയത് വലിയ ചർച്ചയായിരുന്നു. കൂടാതെ, ചെന്നൈയിലെ ലിസിയുടെ സ്റ്റുഡിയോയിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും ആരാധകർക്കിടയിൽ തരംഗമായിരുന്നു.
രൺവീറിന്റെ ‘ധുരന്ധർ 2’ വിജയം; നിശബ്ദത വെടിഞ്ഞ് ദീപിക പദുകോൺ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ കമന്റ്
അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ലാ’ റിലീസിന് തയ്യാറെടുക്കുകയാണ്. 14 വർഷത്തിന് ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തും. തബു, രാജ്പാൽ യാദവ്, വാമിഖ ഗബ്ബി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


അപകടത്തിന് ശേഷം ഹാജരായത് പിറ്റേദിവസം; പരിശോധന നടന്നത് 12 മണിക്കൂര്‍ വൈകി; മണിയന്‍പിള്ള രാജുവിന്റെ രക്തപരിശോധന പ്രഹസനമായോ? ശാസ്ത്രീയ പരിശോധനയ്ക്കെതിരെ വ്യാപക പ്രതിഷേധം





