തിരുവനന്തപുരം: വലിയ സമ്മര്‍ദ്ദമുണ്ടായിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെ പിണറായി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തില്ല. പോലീസില്‍ നിന്നും മാറ്റി പ്രതിഷ്ഠിച്ചു. എക്സൈസ് നല്‍കി. പിന്നീട് അജിത് കുമാറിനെ ഹൈക്കോടതി കുറ്റവിമക്തനാക്കി. ഇനി എപ്പോള്‍ വേണമെങ്കിലും പോലീസിലേക്ക് തിരിച്ചെത്താം. ഏത് പദവിയിലും ഇരിക്കാം. അതിനിടെയാണ് ജയില്‍ വകുപ്പിലെ പിണറായി സര്‍ക്കാരിന്റെ അതിവിശ്വസ്തനെ തേടി പണി എത്തുന്നത്. ആദ്യം സസ്പെന്റ് ചെയ്യാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതോടെ സസ്പെന്‍ഷന്‍ വന്നു. അജിത് കുമാറിനെതിരെ ആരോപണമായി ഉയര്‍ന്നത് പലതും പുകമറയായിരുന്നു. പക്ഷേ ജയില്‍ ഡിഐജി എംകെ വിനോദ് കുമാറിനെതിരെ വന്നത് ഗുരുതര ആരോപണവും. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പോലും സഹായിച്ചെന്ന കുറ്റം. ഇത് സര്‍ക്കാരിന് ഗൗരവത്തില്‍ എടുക്കേണ്ടി വന്നു.
തടവുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് ജയില്‍ ഡിഐജി എം.കെ. വിനോദ് കൂമാറിനെ സസ്പെന്‍ഡ് ചെയ്തത് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിതിനെ തുടര്‍ന്നാണ്. ആലപ്പുഴ ആര്യാട് സ്വദേശി വിഎം ഖാലിദിന്റെ മകനാണ് വിനോദ് കുമാര്‍. കോഴിക്കോട്ടും ബന്ധുബലമുണ്ട്. ജയില്‍ വകുപ്പില്‍ ഈ ബന്ധുബലം വലിയ ചര്‍ച്ചയുമാണ്. അതുകൊണ്ട് തന്നെ ഖാലിദിന്റെ മകനായ വിനോദ് കുമാറിനെതിരെ നടപടി വരില്ലെന്നാണ് ഏവരും കരുതിയത്. എന്നാല്‍ സിപിഎമ്മിലെ ഒരു വിഭാഗം ഇതിന് എതിരായി. ഇതോടെ മുഖ്യമന്ത്രിയ്ക്കും കടുത്ത നടപടി എടുക്കേണ്ടി വന്നു. പരോള്‍ നല്‍കാന്‍ പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയത്. പരോള്‍ നല്‍കാനും പ്രതികള്‍ക്ക് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എല്ലാം.
ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ ലഭ്യമാക്കാന്‍ ഇടപെടാമെന്നറിയിച്ചും കൈക്കൂലി വാങ്ങിയെന്നാണു വിജിലന്‍സിനു ലഭിച്ച വിവരം. ഗൂഗിള്‍ പേ വഴി തന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്കു പണം വാങ്ങിയതായാണു കണ്ടെത്തിയത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1.80 ലക്ഷം രൂപയെത്തിയെന്ന് മനസ്സിലായത്. വിയ്യൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങിയെന്നാണ് നിഗമനം. ഇതിലും അന്വേഷണം നടക്കുന്നുണ്ട്. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരില്‍ നിന്നു പണം വാങ്ങിയെന്ന പരാതിയും ഉയര്‍ന്നു, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും തുടരന്വേഷണമുണ്ട്. ഇതെല്ലാം സര്‍ക്കാരിന് സമ്മര്‍ദ്ദമായി മാറി. അങ്ങനെയാണ് ആലപ്പുഴക്കാരനായ വിശ്വസ്തനെ കൈവിട്ടത്.
വിനോദ് കുമാറിനെതിരായ അഴിമതി ആരോപണങ്ങളും അതിനെത്തുടര്‍ന്നുള്ള സസ്‌പെന്‍ഷന്‍ നടപടികളും അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. ഔദ്യോഗിക ജീവിതം അവസാനിക്കാന്‍ വെറും നാലുമാസം ബാക്കിനില്‍ക്കെയാണ് വിജിലന്‍സ് അന്വേഷണത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിന് ജോലി നഷ്ടമായതും. അതുകൊണ്ട് തന്നെ ഇനി ജയില്‍ ഓഫീസറുടെ കുപ്പായം കിട്ടാനും സാധ്യതയില്ല. ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഡിജിറ്റല്‍ ഇടപാടുകളിലൂടെയും അദ്ദേഹം അനധികൃതമായി പണം സ്വീകരിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ ഒന്നരക്കോടിയോളം രൂപ വിനോദ് കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെട്ടതായി വിജിലന്‍സ് കണ്ടെത്തുകയുണ്ടായി.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇവരുടെ ബന്ധുക്കളില്‍ നിന്നും വലിയ തുകകള്‍ കൈക്കൂലിയായി റിപ്പോര്‍ട്ടുണ്ട്. വിയ്യൂര്‍ ജയിലിലെ മുന്‍ ജീവനക്കാരനെ ഇടനിലക്കാരനാക്കി ഏജന്റ് ശൃംഖല തന്നെ പണമിടപാടുകള്‍ക്കായി നടത്തിവന്നിരുന്നു. ജയില്‍ ആസ്ഥാനത്തെ ചുമതലയിലായിരിക്കെ മറ്റ് ജയിലുകളില്‍ പരിശോധന നടത്താന്‍ അധികാരമില്ലാതിരുന്നിട്ടും രാത്രികാലങ്ങളില്‍ മൂവാറ്റുപുഴ, കോട്ടയം സബ് ജയിലുകളില്‍ രഹസ്യ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
കണ്ണൂര്‍ ജയിലില്‍ സൂപ്രണ്ടായിരുന്ന വേളയില്‍ കൊടി സുനിയുടെ ഫോണ്‍ ഉപയോഗം കണ്ടെത്താനുള്ള അന്നത്തെ ജയില്‍ മേധാവിയായിരുന്ന ശ്രീലേഖയുടെ നിര്‍ദ്ദേശങ്ങള്‍ വിനോദ് കുമാര്‍ മനപ്പൂര്‍വം നടപ്പിലാക്കിയില്ലെന്ന പരാതിയുമുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയിലെ സ്വര്‍ണ്ണ വാജി വാഹനം കടത്തി; അജയ് തറയില്‍ കുടുങ്ങിയേക്കും; തന്ത്രിയുടെ വീട്ടില്‍ റെയ്ഡില്‍ തെളിയുന്നത് രേഖകളില്ലാത്ത കൈമാറ്റമോ? മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അറസ്റ്റിലേക്ക് ?
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തോല്‍പ്പിച്ചത് ‘അഞ്ചാം മന്ത്രി’; കോണ്‍ഗ്രസിന് നായര്‍ വോട്ടുകള്‍ നഷ്ടമാക്കിയത് ഈ പിടിവാശി; മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ‘സാമുദായിക സന്തുലനം’! ലീഗും 25 സീറ്റില്‍ വഴങ്ങും; തെക്കന്‍ കേരളം കോണ്‍ഗ്രസിന് പ്രധാനം




