തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന ആഹ്ലാദപ്രകടനത്തിനിടയിലെ ആലിംഗന ദൃശ്യങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ പരിസരബോധം മറന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും ക്യാമറകള്‍ക്കും മുന്നില്‍ വെച്ച് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് നേതാക്കളെ സ്‌നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അനൗചിത്യം ഈ പെരുമാറ്റത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പൊതുസമൂഹം അത് സദയം പൊറുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
വിഷയത്തില്‍ തനിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കാന്‍ സഹപ്രവര്‍ത്തകരായ വനിതാ നേതാക്കളുടെ പ്രതികരണങ്ങളും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാണിച്ചു. ‘അര നൂറ്റാണ്ടോളമായി രാഷ്ട്രീയത്തില്‍ ഒപ്പമുള്ള അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരെപ്പോലെയാണ്. പിതൃനിര്‍വിശേഷമായ സ്‌നേഹപ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, അത് തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.’ ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് പുതിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇവരുമായി വീണ്ടും ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം തനിക്കെതിരെ നടത്തുന്ന ആസൂത്രിതമായ കുപ്രചരണങ്ങള്‍ വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് ചെറിയാന്‍ ഫിലിപ്പ് തുറന്നുപറഞ്ഞു. ഒറ്റയാനായി, സന്യാസതുല്യമായ ജീവിതം നയിക്കുന്ന എന്നെ ഒരു ‘സ്ത്രീലമ്പടനായി’ ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് കടുത്ത മാനസിക വേദനയാണുണ്ടാക്കിയത്. ഈ വിവാദങ്ങള്‍ക്ക് ശേഷം ദിവസങ്ങളായി എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ കഠിനമായ സാഹചര്യത്തില്‍ എനിക്ക് സാന്ത്വനവുമായി എത്തിയ, എന്നെ കൃത്യമായി അറിയാവുന്ന എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.
തന്റെ നിലവിലെ ശാരീരിക അവസ്ഥകളെക്കുറിച്ചും വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വൈകാരികമായി വിവരിക്കുന്നുണ്ട്. അര നൂറ്റാണ്ടിനു മുന്‍പ് രാഷ്ട്രീയ പീഡനത്തിനിരയായതിനെ തുടര്‍ന്ന് നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും കടുത്ത ക്ഷതമേറ്റിരുന്നു. ഇതിന്റെ ഭാഗമായി കാലക്രമേണ അരയ്ക്ക് താഴെയുള്ള നാഡി വ്യവസ്ഥ തകരുകയും കാലുകളിലെ പേശികള്‍ ശോഷിക്കുകയും ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന കഠിനമായ ചികിത്സകള്‍ കൊണ്ടാണ് താന്‍ ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെയാണ് ഒരു സന്തോഷപ്രകടനത്തിന്റെ പേരില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ക്രൂശിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാണിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിജിലന്‍സ് കോംപ്ലക്സ് മുട്ടത്തറയില്‍! തലസ്ഥാനത്തെ 7 ഓഫീസുകള്‍ ഒരൊറ്റ കെട്ടിടത്തിലേക്ക്; മാര്‍ച്ച് 4-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും





