വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു ; വരനും, പൈലറ്റും മരിച്ചു

ജോർജിയ/ മൂവാറ്റുപുഴ : വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് വരനും പൈലറ്റും മരിച്ചു.യു. എസിലെ ജോർജിയായിലാണ് അപകടം ഉണ്ടായത് . മൂവാറ്റുപുഴയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജിന്‍റെയും ഫേബ ഫിജിയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. വധുവായ തലവടി സ്വദേശി സാം ഉമ്മൻ- ഷീല സാം ദമ്പതികളുടെ മകൾ ജെസ്നി സാരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. യുഎസിലെ ജോർജിയയിലുള്ള ഡോസണിൽ മേയ് 29ന് രാത്രി 10.30നാണ് അപകടമുണ്ടായത്. 29ന് വൈകിട്ട് 4.30നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം നടത്തിയ ഹെലികോപ്റ്റർ യാത്രയാണ് ദുരന്തമായി മാറിയത്.

അറ്റ്ലാന്‍റ എയർലൈൻസിലെ പൈലറ്റായിരുന്നു മരണപ്പെട്ട ഡേവ്. യാത്രയ്ക്കു മുൻപേ കാലാവസ്ഥ‍യെക്കുറിച്ച് ഡേവ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി അച്ഛൻ ഫിജി പറയുന്നു. യാത്ര തുടങ്ങി അധികം വൈകാതെ ഡോസണിലെ ഉൾപ്രദേശത്തുള്ള ഒരു വനമേഖലയിൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് രക്ഷാപ്രവർത്തകർ പ്രദേശത്തെത്തിയത്. ആറു മണിക്കൂറോളം വധു ജെസ്നി അപകടസ്ഥലത്ത് പരുക്കേറ്റ് കിടന്നു. ജെസ്നിയാണ് രക്ഷപ്രവർത്തകരെ വിവരം അറിയിച്ചത്.

യു.എസിൽ നഴ്സായി ജോലി ചെയ്തിരുന്ന ജെസ്നിയും ഡേവും പത്തു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു കുടുംബങ്ങളും കുറേ വർഷങ്ങളായി യു.എസിൽ സ്ഥിരതാമസക്കാരാണ്. മരണപ്പെട്ട പൈലറ്റിന്‍റെ പേരോ മറ്റു വിവരങ്ങളോ അധികൃതർ പുറത്തു വിട്ടിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.