മലയാള സിനിമയിലെയും സോഷ്യല്‍ മീഡിയയിലെയും പ്രിയങ്കരനായ നടന് ബിനീഷ് ബാസ്റ്റിന് വിവാഹിതനായി. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. കൊച്ചിയിലെ ഒരു പള്ളിയില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
താരയും ബിനീഷും തമ്മിലുള്ള പരിചയത്തിന് അഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. ഒരു ‘ഫാന്‍ ഗേള്‍’ ആയിട്ടാണ് താര ബിനീഷിന്റെ ജീവിതത്തിലേക്ക് എത്തിയത്.ആദ്യത്തെ മൂന്ന് വര്‍ഷം ഇവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. സിനിമയിലെ തിരക്കുകളും ജീവിതരീതിയും കൃത്യമായി മനസ്സിലാക്കാന്‍ താരയ്ക്ക് സമയം നല്‍കിയെന്നും, തന്നെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ താരയ്ക്ക് കഴിയുമെന്ന് ബോധ്യപ്പെട്ടതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ബിനീഷ് പറഞ്ഞു.
ബിനീഷിന്റെ അമ്മച്ചിയെ താരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. മകന്റെ വിവാഹം താരയുമായി നടക്കണമെന്ന അമ്മച്ചിയുടെ ആഗ്രഹവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.’ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി,’ എന്നാണ് വിവാഹശേഷം ബിനീഷ് ബാസ്റ്റിന് പ്രതികരിച്ചത്.
കാത്തിരിപ്പിന് വിരാമം; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഫെബ്രുവരി 26-ന് വിവാഹിതരാകുന്നു; വൈറലായി വിവാഹ ക്ഷണക്കത്ത്!
ബിഗ് ബോസ് വിജയിയും ബിനീഷിന്റെ സുഹൃത്തുമായ അനുമോള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.പത്ത് വര്‍ഷത്തിലേറെയായി സിനിമാ രംഗത്തുള്ള ബിനീഷ്, വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധിക്കപ്പെട്ടയാളാണ്.
പോക്കിരിരാജ, പാസഞ്ചര്‍, തെറി , സൗണ്ട് തോമ, അണ്ണന് തമ്പി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ടീമേ…’ എന്ന് വിളിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെയും ബിനീഷ് സജീവമാണ്.


ഉറ്റസുഹൃത്തിനെ കാണാൻ സുചിത്ര മോഹൻലാൽ : തൃശൂരിലെ ‘ആരംഭം’ ലൊക്കേഷനിൽ അപൂർവ സൗഹൃദ സംഗമം





