അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് സംഘവും പ്രതിഭാഗവും തമ്മിൽ ഒത്തുകളിച്ചതായി ആരോപണം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. പ്രതിയായ ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിക്ക് പ്രതിഭാഗം അഭിഭാഷകനുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ.
ശ്രീജിത്ത് കോടേരി പ്രതിയായ കേസിൽ അദ്ദേഹത്തിനായി കോടതിയിൽ ഹാജരായ എം. കിഷോർ കുമാർ തന്നെയാണ് ഇപ്പോൾ നിതിൻ രാജ് വധക്കേസിലെ പ്രതി ഡോക്ടർ റാമിനു വേണ്ടിയും കോടതിയിൽ ഹാജരായത്. നേരത്തെ കണ്ണൂർ ഇൻസ്‌പെക്ടർ ആയിരിക്കെ കണ്ണൂർ ചാലാട് സ്വദേശിയായ കെ.ടി. അഷ്റഫിനെ മർദ്ദിച്ചെന്ന കേസിലാണ് ശ്രീജിത്ത് കോടേരിക്ക് വേണ്ടി അന്ന് കിഷോർ കുമാർ കേസ് വാദിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ കൃത്യമായ നിയമനടപടികൾ പാലിക്കാത്തതും ‘ഗ്രൗണ്ട് ഓഫ് അറസ്റ്റ്’ രേഖപ്പെടുത്തുന്നതിൽ ക്രൈംബ്രാഞ്ചിന് സംഭവിച്ച വീഴ്ചയും പ്രതിഭാഗത്തിന് അനുകൂലമാകുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘവും പ്രതിഭാഗവും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് നിതിൻ രാജിന്റെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടി ശിപാർശ ചെയ്യാൻ കോടതി ഒരുങ്ങുന്ന പശ്ചാത്തലത്തിൽ അന്വേഷണസംഘം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.