തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം . മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ എസ്.ഐ.ടി കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്തു. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് രണ്ട് മണിക്കൂര്‍ നീണ്ട ഈ ചോദ്യം ചെയ്യല്‍ നടന്നത്.
മുന്‍മന്ത്രിയെന്ന നിലയില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു. സ്വര്‍ണ്ണക്കവര്‍ച്ച നടന്ന കാലയളവിലെ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭരണപരമായ കാര്യങ്ങളെക്കുറിച്ചുമാണ് പ്രധാനമായും വിവരങ്ങള്‍ തേടിയത്.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലുള്ള പ്രശാന്തിന്റെ മൊഴിയും കേസില്‍ അതീവ നിര്‍ണ്ണായകമാണ്.കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ഗോവര്ധന് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
40 ദിവസത്തെ ജയില്‍വാസം: താന്‍ 40 ദിവസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പത്മകുമാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ശബരിമല കേസില്‍ ഒരു പരിധിക്കപ്പുറം അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി.ജാമ്യാപേക്ഷകള്‍ തള്ളിയ കോടതി, ഇവ വീണ്ടും പരിഗണിക്കുന്നത് കോടതി അവധിക്ക് ശേഷം മാത്രമായിരിക്കുമെന്ന് അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; ദിലീപ് അതിജീവിതയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചു എന്ന ആരോപണത്തിനുള്ളത് വാക്കാലുള്ള മൊഴി; മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തിലുണ്ടായ മാറ്റം തെളിവു മൂല്യം കുറയ്ക്കില്ല; ദിലീപ് രക്ഷപ്പെട്ടത് എന്തുകൊണ്ട്?
വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം അദ്ദേഹം തന്നെയാണ് കഴുകാറുള്ളത്; ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പാത്രം കഴുകിയത് വെറും ‘ഗിമ്മിക്’ അല്ല; എംഎ ബേബിയ്ക്ക് ഇതൊരു ജീവിത ശൈലി; സത്യം പുറത്താക്കി ഇതാ ഒരു ചിത്രം





