തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍ നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്ലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബേക്കറിയിലെ ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ബേക്കറി അടപ്പിച്ചു.
കാൺപൂരിൽ വൻ ലഹരിവേട്ട ; കിലോമീറ്ററുകളോളം ട്രക്കിനെ പിന്തുടർന്ന് കണ്ടെത്തിയത് 600 കിലോ കഞ്ചാവ്
ബേക്കറിയിൽ നിന്നുള്ള ഓറഞ്ച് ജ്യൂസിന്റെ സാംപിള്‍ മേയ് 29നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കായി വഞ്ചിയൂരിലെ ലാബില്‍ എത്തിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താല്‍ക്കാലികമായി അടപ്പിക്കുകയായിരുന്നു.
ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലായി എട്ടുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്നു വയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡി.എം.ഒ അറിയിച്ചത്.


കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയ് ജീവനൊടുക്കി; മരണം ബംഗളൂരുവില്‍; ആത്മഹത്യ ചെയ്തത് സ്വയം വെടിയുതിര്‍ത്ത്; മലയാളി ബിസിനസ്സുകാരന്റെ മരണം ഇഡി റെയ്ഡിനിടെ എന്ന് റിപ്പോര്‍ട്ട്




