കാസർഗോഡ്: കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിൻ (25) എന്ന യുവതിക്കെതിരെയാണ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതിയായ സ്നേഹ. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കുട്ടി ഉറങ്ങിക്കിടക്കുന്ന സമയത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി വ്യക്തമാക്കുന്നത്.
സംഭവത്തിന് ശേഷം കടുത്ത ഭയം കാരണം പെൺകുട്ടി ഈ വിവരം ആരോടും പറയാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. എന്നാൽ പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെ മാതാപിതാക്കളുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രതിയായ സ്നേഹ മെർലിനെതിരെ ഇതിന് മുൻപും സമാനമായ രീതിയിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിൽ രണ്ട് കേസുകൾ ഒരേ കുടുംബത്തിലെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനുമാണ് ചുമത്തിയിട്ടുള്ളത്. പുതിയ കേസിലും പ്രതിക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


സതീശൻ മന്ത്രിസഭയിൽ യുവനിരയും പരിചയസമ്പന്നരും; ഘടകകക്ഷികളുടെ മന്ത്രിമാരുടെ പൂർണ്ണരൂപം
സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്; ആത്മഹത്യ മാസങ്ങള്‍ക്കു മുന്‍പേ പ്ലാന്‍ ചെയ്തതോ? വടുതല കൂട്ടമരണത്തില്‍ അശ്വതിക്കെതിരെ ഭര്‍തൃമാതാവ്; വില്‍പ്പത്രം എഴുതി വെച്ചു, കുട്ടികളെ അണിയിച്ചൊരുക്കി; വടുതലയില്‍ നടന്നത് ആസൂത്രിത കൂട്ടമരണം; ദുരൂഹതകളുടെ ചുരുളഴിക്കാന്‍ പോലീസ്





