കേരളത്തിന്റെ ജനകീയനായ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ കുടുംബം പദ്മവിഭൂഷണ് സ്വീകരിച്ചേക്കില്ല. പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നും വി.എസ് ഉയര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹത്തിന്റെ മകന് വി.എ. അരുണ്‍കുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പുരസ്കാരം നല്‍കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.ഔദ്യോഗിക പുരസ്കാരങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വി.എസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ വി.എസ് എപ്പോഴും മുറുകെ പിടിച്ചിരുന്നു. ആ ആദര്‍ശങ്ങള്‍ക്കൊപ്പം കുടുംബവും നില്ക്കുന്നു.
ഏതൊരു ഔദ്യോഗിക പുരസ്കാരത്തേക്കാളും വലുത് വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണെന്ന് കുടുംബം വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തോട് കാണിക്കുന്ന ബഹുമാനമാണ് തങ്ങളുടെ കരുത്തെന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിൽ മുഖ്യാതിഥിയായി കമൽഹാസൻ : കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിന്
നേരത്തെ ഇ.എം.എസ്. നമ്പൂതിരിപ്പാടും ബുദ്ധദേവ് ഭട്ടാചാര്യയും പദ്മ പുരസ്കാരങ്ങള്‍ സ്വീകരിച്ചിരുന്നില്ല.വി.എസ് ജീവിച്ചിരുന്നെങ്കില്‍ ഈ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുരസ്കാര പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ കുടുംബം പാര്‍ട്ടിയുടെ പരമ്പരാഗത നിലപാടിലേക്ക് എത്തുകയായിരുന്നു.


കാലടി സർവ്വകലാശാലയിൽ കൂട്ടനടപടി; പരീക്ഷാ കൺട്രോളറെ നീക്കി വിസി





