കണ്ണൂർ : കണ്ണൂര്‍ ദന്തല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ആര്.എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയിന്മേൽ വിധി പറയൽ മാറ്റി ഹൈക്കോടതി. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ റാം വാദിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകന് മുഖേനെ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകള്‍ പൊതുമധ്യത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏപ്രില്‍ 10 നാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വിദ്യാർഥിയുടെ മരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.


സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർധിക്കുന്നു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്; കാഷ്വാലിറ്റിയിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണം
ക്ഷേത്രപരിസരങ്ങൾ ഇനി ഹരിതാഭമാകും; ‘ദേവാരണ്യം’ പദ്ധതിക്ക് ജൂൺ അഞ്ചിന് തുടക്കം





