മെക്സിക്കോ സിറ്റി: ലോകം കാത്തിരുന്ന 2026 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. മെക്സിക്കോയുടെ ജൂലിയൻ ക്വിനോണസാണ് ഈ ലോകകപ്പിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മെക്സിക്കോയ്ക്ക് വേണ്ടി സൂപ്പർ താരം റൗൾ ജിമെനെസാണ് രണ്ടാം ഗോൾ നേടി ടീമിന്റെ വിജയം ഉറപ്പാക്കിയത്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഉദ്ഘാടന മത്സരങ്ങളിലൊന്നിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിക്കളത്തിൽ ഇരുടീമുകളും തമ്മിൽ കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ മൂന്ന് ചുവപ്പ് കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. കയ്യാങ്കളിയും ആവേശവും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആധികാരിക ജയം നേടിക്കൊണ്ട് ആതിഥേയരായ മെക്സിക്കോ ലോകകപ്പ് വേദിയിൽ തങ്ങളുടെ വിജയയാത്രയ്ക്ക് തുടക്കം കുറിച്ചു.


‘വ്യാജപ്പേരില്‍ ഭീകരരെ കടത്താന്‍ അനുവദിക്കില്ല’ എന്ന് യുഎസ്; കടുത്ത വിസ നിബന്ധനകള്‍; ലോകകപ്പ് ഫുട്ബോളിലും യുഎസ്-ഇറാന് പോര്; ഇറാന് ടീം ഭാരവാഹികള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു; കടുത്ത ചതി എന്ന് ഇറാന്
ലോകകപ്പ് ആവേശത്തിൽ നോറ ഫത്തേഹി; 2026 ഫിഫ ഒഫീഷ്യൽ ഗാനം ‘സീർ സീർ’ പുറത്തിറങ്ങി





