കൊല്ലം: കുണ്ടറയിൽ മരണമടഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ സിയാദിന്റെ മരണകാരണം കടുത്ത അണുബാധയെന്ന് സൂചന. ഇദ്ദേഹത്തിന് ഹെപ്പറ്റ യിറ്റിസ് -സി ആയിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സിയാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക്ക് വിഭാഗത്തിലെ ഡോക്ടർ ഇത് സംബന്ധിച്ച് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കടുത്ത അണുബാധയെതുടർന്ന് കരൾ ഉൾപ്പടെയുള്ള ആന്തരാവയവങ്ങൾ ഏതാണ്ട് നശിച്ച അവസ്ഥയിലായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി.
നഗരസഭയ്ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി; മാലിന്യ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ്
ഓട്ടോറിക്ഷ ഡ്രൈവറായ സിയാദിനെ കഴിഞ്ഞ ജൂൺ 16ന് രാത്രി പത്തുമണിയോടെയാണ് കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് പോലീസുകാർ എത്തിക്കുന്നത്. വീട്ടിൽ നിന്നും പിടികൂടി സ്റ്റേഷനിൽ എത്തിച്ച ഇയാളെ രാത്രി മുഴുവൻ സ്റ്റേഷനിൽ സൂക്ഷിച്ചശേഷം അടുത്ത ദിവസമാണ് വിട്ടയക്കുന്നത്. സ്റ്റേഷന്റെ ജനറൽ ഡയറിയിൽ ഇയാളെ രാത്രി 12 മണിക്ക് സ്റ്റേഷനിൽ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പോലീസ് സിയാദിനെ പിടികൂടിയത്. കാണാതായ വിദ്യാർത്ഥി സ്ഥിരമായി സിയാദിന്റെ ഓട്ടോയിൽ കറങ്ങാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.
അടുത്തദിവസം വിദ്യാർത്ഥിയെ കണ്ടെത്തി. അതോടെ സിയാദിനെ പോലീസ് വിട്ടയച്ചു. എന്നാൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സിയാദിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. മാത്രമല്ല, ഒരു രാത്രി മുഴുവൻ ഇയാളെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചതിന് പോലീസിന് പ്രത്യേകിച്ച് വിശദീകരണവുമില്ല. സിയാദിനെ പിടിച്ചുകൊണ്ടുവന്ന പോലീസ് സംഘത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശ്രീജിത് സിയാദിനെ നട്ടെല്ലിൽ കഠിനമായി ഇടിച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് സിയാദിന്റെ മകൾ ശ്രീജിത്തുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വെളിയിൽ വന്നിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ: ‘ഓപ്പറേഷൻ കോബ്ര’യിലൂടെ നാടകീയ നീക്കം; കുടുക്കിയത് അതിജീവിതയുടെ മൊഴി
സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറി നോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്തിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.







