കാസർകോട് : മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സംഭവത്തിൽ യൂട്യൂബറായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ.ധന്യയെ പൊലീസ് പിഴ ഈടാക്കി വിട്ടയച്ചു. ദേശീയപാതയിൽ അണങ്കൂരിൽ വെച്ച് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പിന്തുടർന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നാഷണൽ ഹൈവേ 66-ൽ റോഡിന് നടുവിലായി നിർത്തിയിട്ട നിലയിലുള്ള കാർ ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിശോധനയ്ക്കായി അടുത്തേക്ക് എത്തിയതോടെ ധന്യ കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് അമിതവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം ബന്തിയോട് വെച്ച് തടഞ്ഞുനിർത്തി വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മെഡിക്കൽ പരിശോധനകൾക്കും നിയമപരമായ നടപടികൾക്കും ശേഷം പിഴ ഈടാക്കി ധന്യയെ വിട്ടയച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


2025-ലെ സൂപ്പര്‍ഹിറ്റ് മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോ ഒടിടിയിലേക്ക് തീയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത ചിത്രം നെറ്റ്ഫ്ളിക്സില്‍





