ഗോവിന്ദന്‍ വിളിച്ചിട്ടും വഴങ്ങാതെ ജി സുധാകരന്‍; ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറുന്ന സാഹചര്യം; കെസിയും സുധാകരനെ അടുപ്പിക്കാന്‍ രംഗത്ത്; ആലപ്പുഴയില്‍ സിപിഎം പ്രതിസന്ധിയില്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മുതിര്‍ന്ന നേതാവ് ജി. സുധാകരന്റെ കടുത്ത നിലപാടില്‍ പകച്ച് സി.പി.എം നേതൃത്വം. സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചെങ്കിലും വഴങ്ങില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. സംഭാഷണത്തിനിടെ മുന്‍പ് നടന്ന അച്ചടക്ക നടപടികളിലും അവഗണനകളിലും പരോക്ഷമായി ഖേദം പ്രകടിപ്പിച്ചെങ്കിലും, പാര്‍ട്ടിയില്‍ തുടരാനില്ലെന്ന തന്റെ തീരുമാനത്തില്‍ സുധാകരന്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
തന്റെ തട്ടകമായ അമ്പലപ്പുഴയില്‍ ഇത്തവണ സ്വതന്ത്രനായി മത്സരിക്കാന്‍ സുധാകരന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇത് സി.പി.എമ്മിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ യു.ഡി.എഫ് ക്യാമ്പ് നീക്കങ്ങള്‍ സജീവമാക്കി. സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി അമ്പലപ്പുഴയില്‍ പരിഗണിച്ചിരുന്ന എ.എ. ഷുക്കൂര്‍, എം. ലിജു എന്നിവരോട് മണ്ഡലം മാറാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
2021-ലെ തിരഞ്ഞെടുപ്പില്‍ നേരിട്ട അവഗണനയും തുടര്‍ന്നുണ്ടായ പരസ്യ ശാസനയുമാണ് സുധാകരനെ പാര്‍ട്ടിയുമായി ഇത്രയേറെ അകറ്റിയത്. തന്നെ ബോധപൂര്‍വ്വം ഒതുക്കാന്‍ ശ്രമിച്ച ജില്ലയിലെ വിഭാഗീയതയ്ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ നേതൃത്വം മൗനം പാലിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്ന സുധാകരന്റെ നീക്കം അമ്പലപ്പുഴയില്‍ എല്‍.ഡി.എഫിന്റെ വിജയം അസാധ്യമാക്കുമെന്ന ആശങ്കയിലാണ് സി.പി.എം സംസ്ഥാന നേതൃത്വം.
സുധാകരന്റെ അപ്രതീക്ഷിത നീക്കം തിരിച്ചറിഞ്ഞ യു.ഡി.എഫ് അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ചരടുവലി തുടങ്ങി. സുധാകരന്‍ സ്വതന്ത്രനായി രംഗത്തെത്തിയാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ ഭാഗമായി അമ്പലപ്പുഴയില്‍ പരിഗണിച്ചിരുന്ന എ.എ. ഷുക്കൂര്‍, എം. ലിജു എന്നിവരോട് മണ്ഡലം മാറാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചു.
2021-ലെ തിരഞ്ഞെടുപ്പില്‍ എച്ച്. സലാമിനെ സഹായിച്ചില്ലെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ വെച്ച് പരസ്യമായി ശാസിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്‍. നാസറും ചേര്‍ന്ന് തന്നെ ബോധപൂര്‍വ്വം ഒതുക്കുകയാണെന്ന പരാതി സുധാകരന്‍ പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ പോലും നേതൃത്വം മൗനം പാലിച്ചതാണ് 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ സുധാകരനെ പ്രേരിപ്പിച്ചത്.
സുധാകരന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം ഉറപ്പായാല്‍ അത് ആലപ്പുഴ ജില്ലയിലെ തന്നെ സി.പി.എമ്മിന്റെ അടിത്തറ ഇളക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.