മുംബൈ : ഹിന്ദി സിനിമ– സീരിയല്‍ താരം സഞ്ചിത ഉഗാലെ ജീവനൊടുക്കിയ നിലയില്‍. ഞായറാഴ്ച നലാസോപാര ഈസ്റ്റിലെ അചോലെ ഗ്രാമത്തിലുള്ള സ്വന്തം വസതിയിലാണ് 22 വയസ്സുകാരിയായ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ‘കുങ്കും ഭാഗ്യ’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് സഞ്ചിത. ഞായറാഴ്ച വൈകുന്നേരം 7 മണിക്കും 7:30 നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുമുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷം സാരി ഉപയോഗിച്ച് സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേർന്ന് വസായ്- വിരാർ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ ടെലിവിഷൻ മേഖലയിലെ വളർന്നുവരുന്ന ഒരു ടിവി നടിയായിരുന്നു സഞ്ചിത ഉഗാലെ. ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവർ ക്രമേണ ടിവി പ്രേക്ഷകർക്കിടയിൽ അംഗീകാരം നേടിയെടുക്കുകയായിരുന്നു . സീ ടിവിയിലെ പ്രശസ്‌ത സീരിയലായ കുങ്കും ഭാഗ്യയിലെ ‘ദിയ’ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചിത പ്രശസ്തയാകുന്നത്. ഇതിനുപുറമെ, വാഗേ കി ദുനിയയിൽ രുചിത ജെയ്റ്റ്ലി എന്ന കഥാപാത്രമായും, പിന്നീട്, ദംഗൽ ടിവിയിലെ ദിൽവാലി ദുൽഹ ലേ ജായേഗി എന്ന പരമ്പരയിലെ ‘സുകൂൻ’ എന്ന പ്രധാന കഥാപാത്രത്തമായും സഞ്ചിത കുടുംബ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു, ഇത് അവരുടെ ജനപ്രീതി കൂടുതൽ വർദ്ധിപ്പിച്ചു.
കര്‍മ്മയോദ്ധ തിരക്കഥാ തര്‍ക്കം: മേജര്‍ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്


വെള്ളിത്തിരയിലെ ലഹരിറാണിയും സംഘവും വീണ്ടും കുടുങ്ങി; ‘ഡ്രഗ് ലേഡി’ക്ക് കൂട്ട് സിനിമാ പ്രമോഷന്; ജാമ്യത്തിലിറങ്ങി കച്ചവടം പൊടിപൊടിച്ചു; നെടുമ്പാശ്ശേരിയില്‍ എം.ഡി.എം.എയുമായി താരം വീണ്ടും പിടിയില്‍; മോളിവുഡിലേക്ക് അന്വേഷണം





