ഏപ്രില്‍-മെയ് മാസത്തെ റേഷന്‍ വിതരണത്തില്‍ വന്‍ മാറ്റം; റേഷന്‍ കാര്‍ഡ് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ!

ആലപ്പുഴ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ മാറ്റം. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു. ഈ മാസം നാലാം തീയതി മുതൽ വിതരണം ആരംഭിക്കും. കേന്ദ്ര നിർദ്ദേശപ്രകാരം മൂന്ന് മാസത്തെ വിഹിതം നൽകാനാണ് ആലോചിച്ചതെങ്കിലും റേഷൻ കടകളിലെ സ്റ്റോക്ക് പരിമിതി മൂലം നിലവിൽ രണ്ട് മാസത്തെ വിഹിതമാക്കി ചുരുക്കുകയായിരുന്നു.

വെള്ളക്കാർഡിന് രണ്ട് മാസത്തെ വിഹിതമായി 10 കിലോ അരി ഒരുമിച്ച് വാങ്ങാം. നീലക്കാർഡിന് രണ്ട് മാസത്തെ വിഹിതത്തിന് പുറമെ അഞ്ച് കിലോ അരി അധികമായും ലഭിക്കും. മഞ്ഞക്കാർഡുകാർക്ക് അരിയും ഗോതമ്പും ആട്ടയും ഉൾപ്പെടെ ആകെ 70 കിലോ ഭക്ഷ്യസാധനങ്ങളാണ് ഈ വിതരണത്തിലൂടെ ലഭിക്കുക. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 10 കിലോ വീതം ഭക്ഷ്യധാന്യം ലഭിക്കും.

മഞ്ഞക്കാർഡ്  60 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 6 പാക്കറ്റ് ആട്ട 7 രൂപ നിരക്കിൽ വാങ്ങാം.പിങ്ക് കാർഡ്  ഓരോ അംഗത്തിനും 8 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ആട്ടയുടെ വിതരണത്തിലും ക്രമീകരണം വരുത്തിയിട്ടുണ്ട്.നീലക്കാർഡ്  ഓരോ അംഗത്തിനും 4 കിലോ അരി വീതം 4 രൂപ നിരക്കിലും, 5 കിലോ അധിക അരി 10.90 രൂപ നിരക്കിലും ലഭിക്കും.വെള്ളക്കാർഡ്  ആകെ 10 കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും.

മണ്ണെണ്ണ വിതരണം ഏപ്രിൽ-മെയ്-ജൂൺ ത്രൈമാസ വിഹിതമായി വൈദ്യുതിയുള്ള വീടുകളിലെ മഞ്ഞക്കാർഡിന് ഒരു ലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും.

ഈ മാസത്തെ റേഷൻ വിഹിതം ഏപ്രിൽ 30-നകം വാങ്ങിത്തീർക്കണം. എന്നാൽ മെയ് മാസത്തെ മുൻകൂർ വിഹിതം മെയ് 30 വരെ വാങ്ങാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോക്ക് ലഭ്യമാകുന്ന മുറയ്ക്ക് ജൂണിലെ വിഹിതം കൂടി നേരത്തെ വിതരണം ചെയ്യുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.