തിരുവനന്തപുരം : പ്രതിപക്ഷ നേതാവുമായുള്ള പരസ്യ സംവാദമല്ല ഫേസ്ബുക്ക് സംവാദമാണ് താൻ ഉദ്ദേശിച്ചതെന്നമുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി അറസ്റ്റിൽ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് തലവേദന
പ്രതിപക്ഷ നേതാവുമായി പരസ്യ സംവാദം ആകുമ്പോൾ ഇറങ്ങി ഓടാൻ പറ്റില്ലല്ലോ എന്ന് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ മാ ങ്കൂട്ടത്തിൽ പരിഹസിക്കുന്നു. “ഫേസ്ബുക്ക് സംവാദം ആകുമ്പോൾ ആരെകൊണ്ടെങ്കിലും എഴുതിച്ചു അടിയിൽ ഒരു ശു വരച്ചാൽ മതി. തേയുമ്പോൾ ഉള്ള ആ മുഖഭാവം ജനം അറിയില്ല”– രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“വിജയേട്ടാ വി ഡി ആയുള്ള സംവാദം സേഫ് അല്ല എന്ന ഐസക്കിന്റെ അശരീരി മുഴങ്ങുന്നുണ്ട്. ഫയൽവാൻ വിജയൻ ജയിച്ചേ” എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
മുൻ ധനമന്ത്രി തോമസ് ഐസക്കും പിണറായി വിജയനും കൈകോർത്ത് കൈ ഉയർത്തി നിൽക്കുന്ന ഒരു ചിത്രവും ഫേസ്ബുക്കിൽ രാഹുൽ പങ്കുവെച്ചിട്ടുണ്ട്.


ഇനി 23 ദിവസം മാത്രം; കേരളം ഏപ്രില്‍ 9-ന് വിധിയെഴുതും; ജനവിധി മെയ് 4-ന്; സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നെട്ടോട്ടമോടി മുന്നണികള്‍; പത്രിക നല്കാന് ഇനി വെറും 8 നാള് മാത്രം





