തിരുവനന്തപുരം: മുൻ ധനമന്ത്രിയും വിഞാന കേരളം മുഖ്യ ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് വിവാദത്തിൽ. കേരളത്തിൽ നിന്നും അഭ്യസ്ഥ വിദ്യരായ യുവതി-യുവാക്കളെ തമിഴ്നാട്ടിലേയ്ക്ക് തുച്ഛമായ ശമ്പളത്തിൽ കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ജോലിയ്ക്ക് അയക്കുന്നതിനെ പ്രകീർത്തിച്ചു അദ്ദേഹമിട്ട പോസ്റ്റ് ആണ് രൂക്ഷവിമർശനത്തിന് കാരണമായിരിക്കുന്നത്.
കഴിഞ്ഞ 10വർഷമായി കേരളം ഭരിച്ചിട്ടും ഇവിടെ തൊഴിൽ നൽകാൻ സർക്കാരിന് കഴിയാത്തത് എന്ത് എന്ന ചോദ്യമാണ് ഒരുവിഭാഗം ഉയർത്തിയിട്ടുള്ളത്. തുച്ഛമായ ശമ്പളത്തിന് അടിമപ്പണിക്ക് ഉദ്യോഗാർത്ഥികളെ തമിഴ്നാട്ടിലേക്ക് വിടാൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ തോമസ് ഐസക്കിലെ ലജ്ജയില്ലേ എന്നും ചോദ്യം ഉയരുന്നുണ്ട്.
തമിഴ്നാട്ടിലെ ഹുസൂറിൽ ആരംഭിക്കുന്ന ഫാക്ടറിയിലേക്കാണ് കേരളത്തിൽനിന്നും ജോലിക്ക് ആളെ കയറ്റിവിടുന്നത്. ആപ്പിൾ മൊബൈൽ ഫോണിന്റെ അസംബ്ലി ലൈൻ ഫാക്ടറി ഫാക്ടറി ആണ് ഇവിടെ ഒരുങ്ങുന്നത്.
ആദ്യ വർഷത്തെ തൊഴിൽ കരാർ അടിസ്ഥാനത്തിലാണ്. അതിനുശേഷം 5 വർഷത്തെ ഫിക്സഡ് ടൈം എംപ്ലോയ്മെന്റ് ആണ്. 70 മുതൽ 80 ശതമാനം വരെ പേർക്ക് ഇങ്ങനെ സ്ഥിരം നിയമനത്തിലേക്ക് കയറാൻ ആകും എന്നാണ് തോമസ് ഐസക്ക് പറയുന്നത്.
മാസം 16,637 രൂപയാണ് മൊത്തം ശമ്പളം. പിഎഫ്,ഇൻഷുറൻസ്,ഇ എസ് ഐ എന്നിവയിലേക്ക് കമ്പനി അടയ്ക്കുന്ന തുക കൂടി എടുത്താൽ മൊത്തം പ്രതിഫലം 19,128 രൂപയാകും പിടുത്തമെല്ലാം കഴിഞ്ഞാൽ 13,749 രൂപ കയ്യിൽ കിട്ടും . ഇത് വലിയ കാര്യമായാണ് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പേജിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ആഴ്ചയിൽ ഒരു ദിവസം അവധി ലഭിക്കുമെന്നും ഇതിനുപുറമെ ഒരുവർഷത്തിൽ 12 പൊതുഅവധി ലഭിക്കുമെന്നും ഒരു വർഷത്തിൽ 18 ദിവസം ലീവ് എടുക്കാം എന്നും തോമസ്ഐസക്ക് പറയുന്നു. ഐ ടി ഐ പാസായ അല്ലെങ്കിൽ കെ ജി ടി ഇ യോ പ്ലസ്ടുവോ ആണ് യോഗ്യത.
300 പേർ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവർ പതിനൊന്നാം തീയതി തമിഴ്നാട്ടിലേക്ക് യാത്രതിരിക്കും. തിരുവനന്തപുരം കനകക്കുന്നിൽ ചടങ്ങ് സംഘടിപ്പിച്ചാണ് ഇവരെ യാത്രയയക്കുക. യാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
യാത്രക്കായി ആറ് ബസ്സുകൾ വിജ്ഞാനകേരളം തയ്യാറാക്കിയിട്ടുണ്ട്. വിജ്ഞാന കേരളം ടീമിലുള്ള ഡോ. പി വി ഉണ്ണികൃഷ്ണൻ, സുമോദ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഫാക്ടറി സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും തോമസ് ഐസക്ക് തന്റെ പോസ്റ്റിൽ പറയുന്നു.
കേരളത്തിൽ തട്ടുകടയിൽ പൊറോട്ട അടിക്കുന്നവർക്കും മേശിരിമാരുടെ സഹായിയായി പോകുന്ന ബംഗാളികൾക്കും പ്രതിദിനം 1200 രൂപ കൂലി കിട്ടുമെന്ന് തോമസ് ഐസക്കിനെ കളിയാക്കി പലരും കമന്റുകളിട്ടിട്ടുണ്ട്.
തോമസ് ഐസക്കിന്റെ കണക്ക്പ്രകാരം തമിഴ്നാട്ടിൽ ജോലിക്ക് കയറുന്ന ഒരാൾക്ക് പ്രതിദിനം കിട്ടുക 529 രൂപ മാത്രമാണ്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘ആത്മഹത്യയല്ല, പോരാട്ടമായിരുന്നു വേണ്ടത്’; രക്തദാനം കഴിഞ്ഞ് മടങ്ങിയ ദീപക്കിന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി സന്തോഷ് പണ്ഡിറ്റ്; ദീപക്കിനെ ഓര്‍ത്ത് വിങ്ങി മലയാളികള്‍





