ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവന്നു. ഏകദേശം 603.20 കോടി രൂപയുടെ മൊത്തം ആസ്തിയാണ് വിജയ്‌ക്കുള്ളത്. ഇതിൽ 404.58 കോടി രൂപയുടെ ജംഗമ ആസ്തികളും (ചരസ്വത്തുക്കൾ) 198.62 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇതോടെ തുടക്കമായി.
ചെന്നൈയിലെ വിവിധയിടങ്ങളിലുള്ള സ്വത്തുക്കൾക്ക് പുറമെ കൊടൈക്കനാലിലെ കൃഷിഭൂമിയും വിജയ്‌യുടെ ആസ്തി പട്ടികയിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 734.4 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനമായി കാണിച്ചിരിക്കുന്നത്. തന്റെ പേരിൽ യാതൊരുവിധ സാമ്പത്തിക ബാധ്യതകളുമില്ലെന്ന് വിജയ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ സംഗീതയുടെ പേരിൽ 18 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ഇതിനിടെ, ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന വിജയ്‍യുടെ പ്രചാരണ യോഗം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. വൻ ജനപങ്കാളിത്തം മൂലം ആൾക്കൂട്ടം നിയന്ത്രണാതീതമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. എന്നാൽ, വിജയ്‌യുടെ വേദികളിൽ നിന്ന് പൊലീസ് മനഃപൂർവ്വം പിന്മാറുകയാണെന്ന് ടി.വി.കെ നേതൃത്വം ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി പരാതി നൽകിയിട്ടുണ്ട്.


കടകംപള്ളിയും പ്രശാന്തും സംശയനിഴലില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ വിട്ടുവീഴ്ചക്കില്ല; ജനുവരി 5 നിര്‍ണ്ണായകം
രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ; മൂന്നാമത്തെ പീഡനക്കേസിൽ മാവേലിക്കര സബ് ജയിലിലേക്ക്





