കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിവേട്ടയില്‍ പിടിയിലായ ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണ്‍ വെറുമൊരു ഇടനിലക്കാരനല്ല, മറിച്ച് ലഹരി സംഘങ്ങള്‍ക്കിടയിലെ ‘ദാദ’യാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തുന്നു. ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ ഷോണും സംഘവും നടത്തിവന്ന ലഹരി ഇടപാടുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ വര്‍ഷം ഷോണ്‍ സംഘടിപ്പിച്ച പാര്‍ട്ടികളുടെ സമയക്രമം പോലും അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിച്ച് രാവിലെ എട്ട് മണി വരെ നീളുന്ന രീതിയിലായിരുന്നു പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തിരുന്നത്. പോലീസിന്റെയും കസ്റ്റംസിന്റെയും കണ്ണുവെട്ടിക്കാനായിരുന്നു ഈ അസാധാരണ സമയക്രമം തിരഞ്ഞെടുത്തത്.
കൊച്ചി സിറ്റി പോലീസില്‍ നിന്ന് കേസിന്റെ വിശദാംശങ്ങള്‍ തേടിയ കസ്റ്റംസ്, ഷോണിന്റെ വന്‍തോതിലുള്ള പണമിടപാടുകളെക്കുറിച്ച് പ്രാഥമിക പരിശോധന ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആഡംബര ക്രൂയിസായ ‘നെഫര്‍റ്റിറ്റി’യില്‍ കസ്റ്റംസ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ഷോണ്‍ രക്ഷപ്പെട്ടത് അതിസാഹസികമായായിരുന്നു. അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ എത്തിയ നിമിഷം തന്നെ ഷോണ്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ ഇത്തവണ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പം കടവന്ത്ര പോലീസും ഡാന്‍സാഫും ചേര്‍ന്ന് ഇയാളെ പൊക്കി.
തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ ഷോണിന് വലിയ ലഹരി മാഫിയാ ബന്ധങ്ങളുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. ശംഖുമുഖം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, മുന്‍പ് സ്വര്‍ണ്ണക്കടത്ത് കേസുകളിലടക്കം പേര് കേട്ട സംഘത്തിന്റെ ഭാഗമാണ് ഇയാളെന്നും സംശയിക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഈ സംഘത്തെ കുടുക്കുക എന്നത് പോലീസിന് വലിയ വെല്ലുവിളിയാണ്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ശംഖുമുഖം കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍, കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ കസ്റ്റംസ് അതീവ ജാഗ്രതയിലാണ്.
ശനിയാഴ്ച കൊച്ചിയില്‍ നടന്ന ക്രൂയിസ് പാര്‍ട്ടിയുടെ പിന്നിലും ഷോണ്‍ തന്നെയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പാര്‍ട്ടികളിലേക്ക് എത്തുന്ന വിലകൂടിയ ലഹരിമരുന്നുകള്‍ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്നതാണോ എന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. എട്ടുപേര്‍ പിടിയിലായെങ്കിലും ലഹരിയുടെ അളവ് കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഷോണിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സും പുറത്തുകൊണ്ടുവരുന്നതിലൂടെ ലഹരി മാഫിയയുടെ വേരറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി




