ഉത്തർപ്രദേശ്: ഉത്തർപ്രദേശിന്റെ വ്യവസായ-വിനോദസഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ജെവാർ) ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി കിഞ്ചരാപു രാം മോഹൻ നായിഡു എന്നിവർക്ക് പുറമെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.
ഏകദേശം 11,200 കോടി രൂപ (ആദ്യഘട്ട ചിലവ് ) നിർമ്മാണം പൂർത്തിയാക്കിയ ഈ വിമാനത്താവളം ഉത്തർപ്രദേശിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്. റോഡ്, റെയിൽവേ, മെട്രോ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഹബ്ബായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
നോയിഡ, മീററ്റ്, ഗാസിയാബാദ്, മഥുര, ആഗ്ര തുടങ്ങിയ പ്രമുഖ നഗരങ്ങൾക്ക് ഇത് പ്രധാന യാത്രാകേന്ദ്രമാകും. കൂടാതെ ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള കവാടമായും ഈ വിമാനത്താവളം പ്രവർത്തിക്കും.
മോദിയോ രാഹുലോ? ; താപ്സി പന്നുവിന്റെ ‘കൈകൂപ്പിയുള്ള’ മറുപടി വൈറല്‍!
കൊവിഡ് പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും കാരണം 2024 ഡിസംബറിലും പിന്നീട് 2025-ലും ഉദ്ഘാടനം മാറ്റിവെച്ചിരുന്നുവെങ്കിലും, 2026-ന്റെ തുടക്കത്തിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചത് സർക്കാരിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന ഏപ്രിൽ മാസം മുതൽ ഇവിടെ നിന്ന് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


‘മകുടി ഊതുന്ന മോദി’ ; പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് നോർവീജിയൻ പത്രം





