മലപ്പുറം ശ്രീ തൃപുരാന്തക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പി.കെ. കുഞ്ഞാലിക്കുട്ടി; കണിക്കൊന്ന പൂക്കള്‍ നല്‍കി സ്വീകരിച്ച് ക്ഷേത്ര സമിതി

മലപ്പുറം: മലപ്പുറം നിയമസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയും  മുസ്ലീംലീഗ് നേതാവുമായ  പി കെ കുഞ്ഞാലിക്കുട്ടി ശ്രീ തൃപുരാന്തക ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്ര ഭരണസമിതി യുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ അദ്ദേഹത്തിന് സ്വീകരണം നൽകി.
ക്ഷേത്രം  ഭരണസമിതി  ചെയർമാൻ മീമ്പാട്ട് വിജയന്റെ നേതൃത്വത്തിൽ കണിക്കൊന്ന പൂക്കൾ നൽകിയാണ് കുഞ്ഞാലിക്കു ട്ടിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി രാമൻ നമ്പൂതിരി സന്നിഹിതനായിരുന്നു.
ക്ഷേത്രത്തിൻ്റെ വികസന പ്രവർത്തനങ്ങളിലും മറ്റ് ആവശ്യങ്ങളിലും എക്കാലത്തും സജീവമായി ഇടപെടാറുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.