വ്യക്തിത്വ അവകാശ സംരക്ഷണം: മോഹൻലാലിന്റെ ഹർജിയിൽ സമൂഹമാധ്യമ ലിങ്കുകൾ നീക്കം ചെയ്യും; അപകീർത്തിപ്പെടുത്തിയ അക്കൗണ്ട് ഉടമകളെ കേസിൽ കക്ഷി ചേർക്കും ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നടൻ മോഹൻലാൽ സമർപ്പിച്ച വ്യക്തിത്വ അവകാശ സംരക്ഷണ ഹർജിയിൽ നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുമെന്ന് ജസ്റ്റിസ് ജ്യോതി സിംഗ് വ്യക്തമാക്കി. നിലവിൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകളിൽ നീക്കം ചെയ്യേണ്ടവയുടെ കൃത്യമായ പട്ടിക സമർപ്പിക്കാൻ മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കോടതി നിർദേശം നൽകി.

<iframe width=”560″ height=”315″ src=”https://www.youtube.com/embed/NhvCrlHDUNk?si=BLHio5G-SB2Qb46D” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>

മോഹൻലാലിന്റെ പേരും പ്രശസ്തിയും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയവരുടെയും അപഹസിച്ചവരുടെയും മുപ്പതോളം ലിങ്കുകളാണ് താരത്തിന്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ചില ലിങ്കുകൾ ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്ന് മെറ്റയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് ലഭ്യമായ ലിങ്കുകളിൽ നിന്ന് നീക്കം ചെയ്യേണ്ടവയുടെ വിശദാംശങ്ങൾ തരംതിരിച്ച് നൽകാൻ കോടതി ആവശ്യപ്പെട്ടത്. ഈ പട്ടിക കൂടി പരിഗണിച്ചാകും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

സമൂഹമാധ്യമങ്ങൾ വഴി മോഹൻലാലിനെ അപകീർത്തിപ്പെടുത്തിയ അക്കൗണ്ട് ഉടമകളെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇവരുടെ പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഹാജരാക്കാൻ പ്രയാസമാണെന്ന് ബോധിപ്പിച്ചതിനെ തുടർന്ന്, അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ കൈമാറാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കോടതി ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഇവരെ കൂടി കേസിന്റെ ഭാഗമാക്കും.

മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ, ടോഗിൻ ബേബിച്ചൻ എന്നിവരാണ് കോടതിയിൽ ഹാജരായത്. കേസ് ജൂലൈ മാസത്തിൽ വീണ്ടും പരിഗണിക്കും. സെലിബ്രിറ്റികളുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ നിയമപോരാട്ടങ്ങളിൽ ഒന്നാണിത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.