‘ഇന്ത്യ സുഹൃത്ത്,ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാം’; ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾക്ക് ഇറാന്റെ യാത്രാനുമതി

ടെഹ്റാൻ: ഇസ്രയേൽ-യുഎസ് സഖ്യവുമായുള്ള സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കും ഈ ഇളവ് ബാധകമാണ്. ഇറാനെതിരായ ആക്രമണങ്ങളെ അനുകൂലിക്കാത്ത രാജ്യങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇറാന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്ന കപ്പലുകൾക്ക് മാത്രമേ അനുമതി നൽകൂ. ശത്രുരാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ആക്രമിക്കൂ എന്ന് ഇറാൻ ആവർത്തിച്ചു. കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ നൽകുന്നതിന് പകരമായി നിശ്ചിത തുക ഈടാക്കാനുള്ള കരടുബിൽ ഇറാൻ പാർലമെന്റ് തയ്യാറാക്കുകയാണ്. ഇതിലൂടെ ഹോർമുസിന്റെ പരമാധികാരം നിയമപരമായി ഉറപ്പാക്കാനും വരുമാനം കണ്ടെത്താനുമാണ് ഇറാൻ ലക്ഷ്യമിടുന്നത്.
 യുദ്ധം തുടങ്ങിയ ശേഷം ബുധനാഴ്ച വരെ ഇന്ത്യൻ പതാകയുള്ള നാല് എൽ.പി.ജി. ടാങ്കറുകൾ ഹോർമുസ് വഴി സുരക്ഷിതമായി ഇന്ത്യയിലെത്തിയിട്ടുണ്ട്.ചൈനീസ് കപ്പൽ കമ്പനിയായ കോസ്കോ ഗൾഫ് വിപണികളിലേക്കുള്ള ചരക്ക് ബുക്കിംഗ് പുനരാരംഭിച്ചു കഴിഞ്ഞു.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നാണ് ഹോർമുസ്. ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇറാന്റെ ഈ നീക്കം വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.