വെള്ളാപ്പള്ളിനടേശന് താൽക്കാലിക ആശ്വാസം :എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനു ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് താൽക്കാലിക ആശ്വാസം. സിംഗിൾ ബെഞ്ചിന്റെ അയോഗ്യതാ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവർക്ക് ഡയറക്ടർ ബോർഡ് പദവികളിൽ തുടരാനാകും.
മാർച്ച് 16-ന് സമർപ്പിച്ച അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ്. ഇതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്ന് അപ്പീലിൽ വാദിച്ചു.
 ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഭാരവാഹികളെ അയോഗ്യരാക്കിയത് നിയമപരമായി നിലനിൽക്കില്ല യോഗത്തിന്റെ വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി കോടതിയെ ബോധിപ്പിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.