പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം-ബിജെപി ഡീൽ ആരോപണം തള്ളിയ മുഖ്യമന്ത്രി, പഴയ ‘കോലീബി’സഖ്യം ഓർമ്മിപ്പിച്ചാണ് തിരിച്ചടിച്ചത്. പത്തനംതിട്ടയിലെ നാല് മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.സംസ്ഥാനത്തുടനീളം സിപിഐഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന മാർ കൂറിലോസിന്റെ പ്രസ്താവനയിൽ അദ്ദേഹം അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
യുഡിഎഫ് സർക്കാർ വരുത്തിയ 18 മാസത്തെ പെൻഷൻ കുടിശികയും തകർന്നടിഞ്ഞ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും എൽഡിഎഫ് പുനരുജീവിപ്പിച്ചു. പ്രകടനപത്രിക ചവറ്റുകുട്ടയിൽ എറിയുന്ന സംസ്കാരം എൽഡിഎഫിനില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സർക്കാർ നിലപാട് ശരിയാണെന്ന് ഹൈക്കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസത്യങ്ങളും വർഗീയതയും പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പത്ത് വർഷം മുൻപുള്ള ഇരുണ്ട കാലത്തേക്ക് നാടിനെ കൊണ്ടുപോകാനാണ് യുഡിഎഫ് നീക്കം. എന്നാൽ ജനങ്ങൾ വികസനത്തിന്റെ സ്വാദ് അറിഞ്ഞവരാണെന്നും ഇത്തവണ കൂടുതൽ തിളക്കമുള്ള വിജയം എൽഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 3 വരെ കേരളത്തിലെ 48 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി എത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കെ.കെ.രാഗേഷിന്റെ ‘ന്യൂനപക്ഷ വര്‍ഗീയ’ പ്രയോഗം വിവാദച്ചുഴിയില്‍; സിപിഎമ്മിനെതിരെ ഘടകകക്ഷിയും, പിന്തുണയുമായി ബിജെപിയും; ഐഎന്‍എല്‍ ഇടതു മുന്നണി വിട്ടേക്കും





