കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ച് ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് അഗളി സ്വദേശിയെയാണ് കളമശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച എച്ച്എംടി ജങ്ഷന് സമീപമാണ് കണ്ണൂർ സ്വദേശിനി ജസ്ന ഫാത്തിമയ്ക്ക് നേരെ അതിക്രമമുണ്ടായത്.
റെയിൽവേ പാളം കടന്ന് വിജനമായ വഴിയിലൂടെ നടന്നു വരികയായിരുന്ന ജസ്നയെ പ്രതി പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.യുവതിയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം തല അടിച്ചുപൊട്ടിച്ചു. മാരകായുധം ഉപയോഗിച്ച് ശരീരമാസകലം ഇടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് മാലയും കമ്മലും മൊബൈൽ ഫോണും കവർന്ന് പ്രതി കടന്നുകളഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ന നിലവിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം നടന്ന വഴിയിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് തുടക്കത്തിൽ അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ സമീപപ്രദേശങ്ങളിലെ ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് അഗളി സ്വദേശിയായ പ്രതിയെ പോലീസ് വലയിലാക്കിയത്.


കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ രാധാമണി മെഡിക്കൽ കോളേജിൽ; മകൻ കസ്റ്റഡിയിൽ
ടയർ ഇളകുന്നുണ്ടെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു, പിന്നാലെ പീഡനശ്രമം, രക്ഷപ്പെട്ട പെൺകുട്ടിയെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി അജ്മൽ ബിലാൽ പിടിയിൽ





