ശബരിമല യുവതി പ്രവേശനം: വിലക്ക് തുടരണമെന്ന് ദേവപ്രശ്ന വിധി ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ

എറണാകുളം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, നിർണ്ണായക നിലപാടുകൾ വ്യക്തമാക്കി തന്ത്രിയും സംസ്ഥാന സർക്കാരും. ശബരിമലയിൽ യുവതികൾക്കുള്ള പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു.
 ശബരിമലയിലെ ആചാരങ്ങൾ സംബന്ധിച്ച ദേവപ്രശ്നത്തിൽ യുവതി പ്രവേശനത്തിന് വിലക്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി കോടതി അംഗീകരിക്കണം.പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം നിലനിർത്താൻ നിലവിലുള്ള ആചാരങ്ങൾ തുടരേണ്ടത് അത്യാവശ്യമാണെന്നും തന്ത്രി കോടതിയിൽ ബോധിപ്പിച്ചു.
വിഷയത്തിൽ നിലപാടറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ച് സർക്കാർ 17 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചു. ഹിന്ദു മതപണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന ഒരു കമ്മീഷനെ നിയോഗിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇവരുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ അന്തിമമായ നിലപാട് സ്വീകരിക്കാവൂ എന്ന് സർക്കാർ കോടതിയെ അറിയിച്ചു.
2018-ലെ വിധിക്ക് ശേഷമുണ്ടായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സമവായത്തിലൂടെയുള്ള നീക്കത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.2018-ലെ യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ 7-ന് സുപ്രീം കോടതിയിൽ വിശദമായ വാദം ആരംഭിക്കും. ദേവസ്വം ബോർഡും തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന് നടക്കാനിരിക്കെ, തൊട്ടുതലേന്നുള്ള ഈ കോടതി നടപടികൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിലും വലിയ സ്വാധീനം ചെലുത്തും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.