ടയറൂരി മാറ്റി ജപ്തി തടയാൻ നോക്കി; സോബി ജോർജിന് ‘എട്ടിന്റെ പണി’ നൽകി അധികൃതർ!

കൊച്ചി: കോടതി ജപ്തി ഒഴിവാക്കാൻ പുതിയ തന്ത്രംപയറ്റിയ കലാകാരന് എട്ടിന്റെ പണികൊടുത്തു അധികൃതർ. വിവാദ വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ ശ്രദ്ധേയനായ കലാഭവൻ സോബി ജോർജ് ആണ് ജപ്തി ഒഴിവാക്കാൻ പുതിയ തന്ത്രം ആവിഷ്കരിച്ചത്. എന്നാൽഈ തന്ത്രം ജപ്തി നടത്താനെ ത്തിയ  അധികൃതരുടെ മറു തന്ത്രത്തിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു.
 സോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള ബസ് ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ്. ഇത് ഒഴിവാക്കാനായി ബസ്സിന്റെ ടയറുകളെല്ലാം ഊരി മാറ്റി വെക്കുക എന്ന തന്ത്രമാണ് സോബി സ്വീകരിച്ചത്.
 ജോലി തട്ടിപ്പ് കേസിൽ പ്രതിയായതിന് തുടർന്നാണ് സോബിക്കെതിരെ ജപ്തി ഉത്തരവുണ്ടായത്. സോബി തട്ടിയെടുത്ത പണം ഈടാക്കാൻ പരാതിക്കാരൻ കോടതി മുഖേന ഉത്തരവ് സമ്പാദിക്കുകയായിരുന്നു. ജപ്തി നടപടികൾക്കായി  ഉദ്യോഗസ്ഥസംഘം എത്തിയപ്പോൾ ടയറുകൾ ഇല്ലാത്ത നിലയിലായിരുന്നു ബസ്.
ടയറുകൾ ഇല്ലാത്ത ബസ് കണ്ട് ആദ്യം പകച്ചുപോയ ഉദ്യോഗസ്ഥ സംഘം പോലീസിന്റെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ക്രെയിൻ വരുത്തി ബസ് കെട്ടിവലിച്ച് കോടതിയിൽ എത്തിക്കുകയായിരുന്നു. ഇത് സോബി പ്രതീക്ഷിച്ചിരുന്നില്ല.
ജോലി തട്ടിപ്പിലൂടെ തന്നിൽ നിന്നും തട്ടിയെടുത്ത പണം തിരികെ ലഭിക്കുന്നതിനായി കൂനമ്മാവ് സ്വദേശി ടി വി സെബാസ്റ്റ്യൻ ആണ് കോടതിയെ സമീപിച്ചിരുന്നത്. യുഎസിലെ സൂപ്പർ മാർക്കറ്റില്‍ മകന് ജോലി വാഗ്ദാനം ചെയ്ത് 2013ൽ സോബി ജോർജ് പണം തട്ടിയെടുത്തു എന്നായിരുന്നു സെബാസ്റ്റ്യന്റെ പരാതി. 2018ല്‍ കോതമംഗലം മുൻസിഫ് കോടതി പ്രതിയായ സോബി ജോർജിൽ നിന്നും 2.80 ലക്ഷം രൂപ ഈടാക്കി പരാതിക്കാരന്  നല്‍കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധിപ്രകാരമുള്ള തുക കോടതിയിൽ കെട്ടിവെക്കാൻ സോബി ജോർജ് തയ്യാറായില്ല.
തുടർന്നാണ് തുക ഈടാക്കി കിട്ടുന്നതിനായി സെബാസ്റ്റ്യൻ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ സമീപിക്കുന്നത്. കേസിൽ സോബിയുടെ ആസ്തികള്‍ കണ്ടെത്തിയ കോടതി 2025 സെപ്റ്റംബറില്‍ ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു.
 കോതമംഗലത്ത് കലാഗൃഹം എന്ന പേരിലുള്ള കലാ ട്രൂപ്പിന്റെ ഡയറക്ടറാണ് സോബി ജോർജ്. സ്റ്റേജ് ആർട്ടിസ്റ്റ്, ഗായകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.