ആലപ്പുഴ: മന്ത്രി ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാപോര് തുടരുന്നു. സുധാരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്നും താന്‍ നേരിട്ട് ഫോണില്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ സുധാകരന്‍ തയ്യാറായില്ലെന്നും പിണറായി വിജയന്‍ എല്ലാ ടെലിവിഷന്‍ ചാനല്‍ ഇന്റര്‍വ്യൂവിലും വെളിപ്പെടുത്തി. ആദ്യ തവണ എന്‍ഗേജ്ഡ് ആയിരുന്നു, അടുത്ത രണ്ട് തവണയും ഫോണ്‍ എടുത്തില്ല. ഇത് മനപ്പൂര്‍വ്വമാണെന്ന് മനസ്സിലായതായും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലാ സെക്രട്ടറി നാസര്‍ വഴി സുധാകരനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ വിളിച്ചോളാം എന്ന് പറഞ്ഞതല്ലാതെ സുധാകരന്‍ തിരിച്ചു വിളിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സുധാകരനെ പാര്‍ട്ടി അവഗണിച്ചുവെന്നത് അദ്ദേഹത്തിന്റെ തോന്നല്‍ മാത്രമാണ്. പാര്‍ട്ടി നിബന്ധനകള്‍ക്ക് വിധേയനാകാന്‍ അദ്ദേഹം തയ്യാറായില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന് സുധാകരനും മറുപടിയുമായി രംഗത്തെത്തി.തന്റെ ഫോണില്‍ മുഖ്യമന്ത്രിയുടെ പേര് ‘സിഎം’ എന്നാണ് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറില്‍ നിന്നും യാതൊരു കോളും വന്നിട്ടില്ല.രണ്ടാഴ്ച മുന്‍പ് ആലപ്പുഴയില്‍ വരുമ്പോള്‍ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്ന് അറിയിക്കാമെന്ന് പറഞ്ഞതല്ലാതെ പിന്നീട് മറുപടിയൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പുതുവര്‍ഷത്തലേന്ന് മലയാളി ‘കുടിച്ചുതീര്‍ത്തത്’ 125 കോടി രൂപയുടെ മദ്യം ! കൊച്ചിയില്‍ റെക്കോര്‍ഡ് വില്പന; കടവന്ത്ര ഔട്ട്ലെറ്റിലെ വില്പന ഒരുകോടിയിലധികം





