കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നടപ്പിൽ വരുന്നതിന് മുൻ മുൻ ഡിജിപി ജേക്കബ് തോമസിന് ‘പണി’ നൽകി സംസ്ഥാന സർക്കാർ. വിജിലൻസ് ഡയറക്ടറായിരിക്കെ അധികാര ദുർവിനിയോഗം നടത്തി വ്യാജ തെളിവുകളുണ്ടാക്കി കള്ളക്കേസിൽ കൊടുക്കാൻ ശ്രമിച്ചെന്ന കേരള വക്കഫ് ബോർഡ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി എം ജമാൽന്റെ പരാതിയിലാണ് സർക്കാർ നടപടി. വിജിലൻസ് ഇൻസ്‌പെക്ടർ ആയിരുന്ന വി സുരേഷിനെതിരെയും പ്രോസിക്യുഷന് അനുമതിയുണ്ട്. ഇപ്പോൾ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണറാണ് സുരേഷ്.
അഭിഭാഷകൻ കൂടിയായ ജമാൽ 2024 ഏപ്രിലിൽ പ്രോസിക്യൂഷൻ അനുമതി തേടി സർക്കാരിന് നൽകിയ അപേക്ഷയിലാണ് രണ്ടുവർഷമായപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി)218 (നീതിന്യായ നടപടിയിൽ പബ്ലിക് സർവെന്റ് നിയമത്തിന് വിപരീതമായി റിപ്പോർട്ട് മുതലായത് ദുഷിച്ച നിലയിൽ ഉണ്ടാക്കുന്നത് ). 120 ബി (ക്രിമിനൽ ഗൂഢാലോചന ), 34 (പൊതു ഉദ്ദേശ്യം മുൻനിർത്തിയുള്ള കൂട്ടായ്മ )എന്നീ വകുപ്പുകൾ പ്രകാരം ഇരുവരെയും പ്രോസിക്യൂട്ടീവ് ചെയ്യാനാണ് അനുമതി നൽകിയിട്ടുള്ളത്.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക് ആണ് പ്രോസിക്യൂഷന്അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഒപ്പുവെച്ച ഈ ഉത്തരവ് മാർച്ച് 17നാണ് പുറത്തിറങ്ങിയത്. ആറ് പേജുള്ള വിശദമായ ഉത്തരവാണിത്.
കേരള വക്കഫ് ബോർഡ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ജമാലിനെതിരെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് ഉണ്ടാക്കിയെന്ന പരാതി അന്വേഷണം നടത്തി കഴമ്പില്ലെന്നു കണ്ടു സർക്കാർ അവസാനിപ്പിച്ചിരുന്നതാണ്. എന്നാൽ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി എത്തിയശേഷം ഈ പഴയ പരാതിയിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു .പുതിയ പരാതി ഇല്ലാതെയായിരുന്നു ഈ നടപടി.
വക്കഫ് സംരക്ഷണ സമിതി ഭാരവാഹി എന്ന പേരിൽ നാസർ മനയിൽ എന്നയാൾ 2012 ജൂലൈയിൽ ജമാലിനെതിരെ നൽകിയ പരാതിയിലായിരുന്നു ജേക്കബ് തോമസിന്റെ നടപടി 2013 വിജിലൻസ് എറണാകുളം റേഞ്ചിൽ ഈ പരാതി അന്വേഷിക്കുകയും കഴമ്പിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് അന്നത്തെ വിജിലൻസ് ഡയറക്ടർ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ പരാതിയിലെ ആരോപണങ്ങളെ കുറിച്ച് കൃത്യമായി അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശിച്ചതോടെ വിജിലൻസ് കോഴിക്കോട് സ്പെഷ്യലിലെ ഇൻസ്പെക്ടറായിരുന്ന പി സുരേഷിനു അന്വേഷണ ചുമതലയായി. വരവിൽ കവിഞ്ഞ സ്വത്ത് സംവാദനം ഉണ്ടായിട്ടില്ല എന്നായിരുന്നു സുരേഷിന്റെയും അന്വേഷണം റിപ്പോർട്ട് ഇത് അംഗീകരിച്ച സർക്കാർ 2014 സെപ്റ്റംബർ 19 ഫയൽ വിജിലൻസ് ഡയറക്ടർക്ക് മടക്കി
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ 2016 ജമാലിനെ കേന്ദ്ര വക കൗൺസിൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചതോടെയാണ് ജേക്കബ് തോമസിന്റെ ഇടപെടൽ. സംസ്ഥാനത്ത് ഭരണത്തിൽ ഉണ്ടായിരുന്ന എൽഡിഎഫ് സർക്കാരിന്റെ അതീവ വിശ്വസ്തനായിരുന്ന വിജയ് ഡയറക്ടറായി എത്തിയ ജേക്കബ് തോമസ് പഴയ പരാതിയിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവ് നൽകുകയായിരുന്നു.
എന്നാൽ 2016 സെപ്റ്റംബർ ഏഴിന് ജേക്കബ് തോമസ് തന്നെ ജമാലിന് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കേന്ദ്ര സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ പോകുന്നതിനായിരുന്നു ഇത്. പുതിയ ഉത്തരവ് പ്രകാരം അന്വേഷണം നടത്തിയത് ആദ്യം അന്വേഷണം നടത്തിയ വി സുരേഷ് തന്നെയായിരുന്നു. സുരേഷിന്റെ നേതൃത്വത്തിൽ 2018 ഫെബ്രുവരി 27 നും മാർച്ച് 13 നും രണ്ട് പ്രാവശ്യം ജമാലിന്റെ കാസർഗോഡ് കാട്ടികുളത്തുള്ള കുടുംബവീട്ടിൽ റെയ്ഡ് നടത്തി. മാധ്യമങ്ങളെ വിളിച്ചുവരുത്തിയായിരുന്നു വിജിലൻസിന്റെ ഈ നടപടി.
ആദ്യം 2003-2012 കാലയളവിലെ ജമാലിന്റെ വരവ് ചിലവാണ് സുരേഷ് അന്വേഷിച്ചതെങ്കിൽ. പിന്നീട് 2006-2017 കാലത്തെ ആക്കി മാറ്റികരമായ വിശദീകരണം ഈ കാലയളവ് മാറ്റത്തിൽ അന്വേഷണം ഉദ്യോഗസ്ഥന് നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ ഉത്തരവിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡണ്ട് ആയിരുന്ന ജമാൽ 2001ൽ നിയമ യുദ്ധത്തിലൂടെയാണ് കേരളനാകുന്നത് പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ ആയിരുന്നിട്ടും. രാഷ്ട്രീയ കാരണങ്ങളാൽ നിയമനം വന്നതോടെയാണ് അദ്ദേഹം നിയമ യുദ്ധത്തിന് ഇറങ്ങിയത്. 2022 അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചു.
ഇനിയും നിയമ യുദ്ധത്തിൽ ഇറങ്ങാൻ തന്നെയാണ് ജമാലിന്റെ തീരുമാനം സുരേഷിനെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ കോഴിക്കോട് നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.


ഒഡീഷയിൽ കഞ്ചാവ് കൃഷിയും ഹാഷ് ഓയിൽ നിർമ്മാണവും; നാല് തിരുവനന്തപുരം സ്വദേശികൾ ഉൾപ്പെടെ ആറംഗ സംഘം പിടിയിൽ
പികെ ശശിയെ പാലക്കാട്ടൊരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കില്ല; മാങ്കൂട്ടത്തില്‍ ഫാക്ടര്‍ ചര്‍ച്ചകളിലേക്ക്; സിപിഎം വിമതരുമായി സഹകരിക്കുമ്പോഴും ശശിയെ മത്സരിപ്പിക്കില്ല





