തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന വി എ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രിയും സി പി എമ്മിന്റെ സമുന്നത നേതാവുമായ വി എസ് അച്ചുതാനന്ദന്റെ മകനാണ് അരുൺകുമാർ.
സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയിലെ ഉദ്യോഗസ്ഥനായ അരുൺകുമാർ അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരൻ ഉൾപ്പെടെയുള്ള മുൻ സിപിഎം നേതാക്കളുടെ രാഷ്ട്രീയ തീരുമാനങ്ങളെ ആസ്‌പദമാക്കി തന്റെ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് പരാതിക്ക് ആധാരം.
ഐഎച്ച്ആർഡിയിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവീസ് ചട്ട വ്യവസ്ഥകൾകൂടി ബാധകമാക്കിയാണ് ഐഎച്ച് ആർ ഡി പ്രവർത്തിക്കുന്നത്. “രാഷ്ട്രീയ വേരുകൾ മറന്ന്
പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ അത്ഭുതമല്ല സഹതാപമാണ് തോന്നുന്നത്. പുന്നപ്ര- വയലാറിൻറെ മണ്ണിലെ പോരാട്ടവീര്യം വിപണിയിൽ വയ്ക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിൽ സ്വരഭേദം കേൾക്കുന്നുണ്ടെന്നും പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ പാർട്ടി നേതൃത്വത്തിന് കഴിയുമെന്നും”- അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചത് ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു.
സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറായ അരുൺകുമാർ ഈ പദവിക്ക് അനുയോജ്യനല്ലെന്നും തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്ന വേളയിൽ അരുൺ കുമാറിനെ അടിയന്തരമായി ഡയറക്ടർ സ്ഥാനത്ത് നീക്കം ചെയ്യാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭരണകക്ഷിക്ക് മുന്നില്‍ മുട്ടുകുത്തി പോലീസ്; സേനയില്‍ കടുത്ത അമര്‍ഷം: അക്രമികള്‍ക്ക് സി.പി.എം. സംരക്ഷണം; ചോദ്യം ചെയ്യുന്നവര്‍ നോട്ടപ്പുള്ളികള്‍; പോലീസ് വഴിയേ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല; നഗരൂര്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പോലീസുകാര്‍





