ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേര് വെട്ടി. 31 മണ്ഡലങ്ങളിലെ പട്ടികയ്ക്ക് എ.ഐ.സി.സി അംഗീകാരം നല്‍കിയപ്പോള്‍ പെരുമ്പാവൂരില്‍ നിന്നും എല്‍ദോസിനെ ഒഴിവാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എല്‍ദോസിനെതിരെ നിലവിലുള്ള ക്രിമിനല്‍ കേസുകളും പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പുമാണ് സീറ്റ് നിഷേധത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് സൂചന.
അധ്യാപിക നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട കേസ് എല്‍ദോസിന് വലിയ തിരിച്ചടിയായി. ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ത്ഥികളെ ഇറക്കണമെന്ന ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് എല്‍ദോസിന് വിനയായി. പെരുമ്പാവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് ഘടകങ്ങളും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എല്‍ദോസിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. സിറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്കും എല്‍ദോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്‍ദോസിന് പകരം എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉല്ലാസ് തോമസിനെ പരിഗണിക്കാനാണ് സാധ്യതയേറുന്നത്. എല്‍ദോസിനെ പെരുമ്പാവൂരില്‍ നിന്ന് മാറ്റി മറ്റൊരു മണ്ഡലം നല്‍കുമോ അതോ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഇന്നും നാളെയുമായി തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ട് തവണയും മണ്ഡലം നിലനിര്‍ത്തിയ എല്‍ദോസിനെ മാറ്റുന്നത് വോട്ടുവിഹിതത്തെ ബാധിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
താന്‍ പെരുമ്പാവൂരില്‍ മത്സരിക്കാന്‍ യോഗ്യനാണെന്നും കെ.പി.സി.സി തനിക്ക് അനുകൂലമാണെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് സീറ്റിനായി അദ്ദേഹം അവസാനവട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയിട്ടില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അപകടം സമയം അങ്കമാലിയില്‍ ‘വി എയര്‍ അസിസ്റ്റ്’ ക്ലബ്ബിന് വേണ്ടി കളിക്കുകയായിരുന്നു; അജിതാ ബീഗത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് അപകടവുമായി ബന്ധമില്ല; കളിമാനൂരിലെ അപകടത്തില്‍ പോലീസുകാരന് ജിഷ്ണുവിന് ക്ലീന്‍ ചിറ്റ്; ഓള്‍റൗണ്ടര്‍ക്ക് തുണയായത് ക്രിക്കറ്റ് പ്രേമം





