തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പെരുമാറ്റചട്ടം നിലവിൽ വരുന്നതിനു മിനിറ്റുകൾക്ക് മുമ്പ് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)സിൻഡിക്കേറ്റിലേക്ക് സർക്കാറിന്റെ നമ്മനിർദ്ദേശം.കുസാറ്റ് സിൻഡിക്കേറ്റിലെ രണ്ട് സിപിഎം അംഗങ്ങളെ രാജിവെയ്പ്പിച്ച് പകരം രണ്ടുപേരെ പുതുതായി നാമ നിർദ്ദേശം ചെയ്യുകയായിരുന്നു സർക്കാർ.
ഇതു സംബന്ധിച്ച ഉത്തരവ് പൊതുഅവധി ദിവസമായ ഞായറാഴ്ച വൈകിട്ട് 3. 52നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രഖ്യാപിക്കുന്നതിനായുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ആരംഭിക്കുന്നതിനു മൂന്നു മിനിറ്റിനു മുമ്പ് സർവ്വകലാശാലക്ക് ഉത്തരവിന്റെ പകർപ്പ് ഇ -മെയിലിൽ അയക്കുകയും ചെയ്തു.
ഈ ഉത്തരവ് പുറത്തിറക്കാനായി പൊതു അവധി ദിനമായ ഞായറാഴ്ചപോലും സെക്രട്ടറിയറ്റിലെ ബന്ധപ്പെട്ട സെക്ഷൻ തുറന്നു പ്രവർത്തിക്കുകയായിരുന്നു. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിങ് കോളേജ് അധ്യാപകനായ ഡോ.വിനോദ് കുമാർ ജേക്കബ്, കുസാറ്റിലെ അധ്യാപകൻ ഡോ:എ.കെ ലാസനാഥ് എന്നിവരെയാണ് കുസാറ്റ് സിൻഡിക്കേറ്റിലേയ്ക്ക് സർക്കാർ പുതുതായി നാമനിർദ്ദേശം ചെയ്തത്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാല മേൽ നടപടി സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സർവകലാശാല വൈസ് ചാൻസിലറുടെ അനുമതി വേണം. പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം സർവകലാശാല വിജ്ഞാപനം ഇറക്കിയാൽ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും.
ഒരു നിശ്ചിതകാലയളവിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന സർവകലാശാല ഭരണസമിതി അംഗങ്ങളെ രാഷ്ട്രീയലക്ഷ്യം നിറവേറ്റുന്നതിനായി മാറ്റി നിയമിക്കുന്നതിലും സാങ്കേതിക സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരിക്കെ ആരോപണ വിധേയനായ അധ്യാപകനെ തിരക്കിട്ട് കുസാറ്റ് സിണ്ടിക്കേറ്റ് അംഗമായി നിയമിച്ചതിലും ദുരൂഹതയുള്ളതായി
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ആരോപിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അതിവേഗം മുഖ്യമന്ത്രി വന്നേ മതിയാകൂ… യുഡിഎഫ് മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; ഖജനാവ് ശൂന്യം, ശമ്പളവും പെന്‍ഷനും പ്രതിസന്ധിയില്‍; ഭരണസ്തംഭനത്തില്‍ കേരളം





