പിണറായിയും മന്ത്രിമാരും കളത്തിലേക്ക്, അമ്പരപ്പിച്ച് ഷറഫലിയും; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിക്ക് കരുത്തുപകരാന്‍ ജനകീയ മുഖങ്ങളെ അണിനിരത്തി സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ലോകം നെഞ്ചേറ്റിയ വികസന കുതിപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ഫുട്‌ബോള്‍ മൈതാനത്തെ ഇതിഹാസം യു. ഷറഫലി വരെ ഉള്‍പ്പെടുന്ന വന്‍നിരയാണ് ഇക്കുറി ജനവിധി തേടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസവുമായി മുഖ്യമന്ത്രിയും 11 മന്ത്രിമാരും ഇക്കുറി പോരാട്ടവീഥിയലുണ്ട്. 54 സിറ്റിംഗ് എംഎല്‍എമാരെ നിലനിര്‍ത്തിയ പട്ടികയില്‍ കരുത്തുറ്റ യുവനിരയ്ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ ജനഹൃദയങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
പട്ടികയിലെ പ്രമുഖര്‍ ഇങ്ങനെ:
മന്ത്രിനിര: പിണറായി വിജയനെ കൂടാതെ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ഡോ. ആര്‍. ബിന്ദു, എം.ബി. രാജേഷ്, വി. അബ്ദുറഹ്‌മാന്‍, ഒ.ആര്‍. കേളു എന്നിവര്‍ വീണ്ടും ജനവിധി തേടും.
സംഘടനാ കരുത്ത്: പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പുറമെ കെ.കെ. ശൈലജ, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ടി.പി. രാമകൃഷ്ണന്‍ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മത്സരരംഗത്തുണ്ട്.
വനിതാ പ്രാതിനിധ്യം: കെ.കെ. ശൈലജ, പി.കെ. ശ്യാമള, വീണാ ജോര്‍ജ് തുടങ്ങി പത്ത് വനിതകളാണ് പട്ടികയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ നിലവിലെ മന്ത്രിമാരും ഒരാള്‍ മുന്‍ മന്ത്രിയുമാണ്.
ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും സിപിഎം ഇക്കുറി മത്സരരംഗത്തിറക്കുന്നുണ്ട്. അനുഭവസമ്പത്തും യുവത്വത്തിന്റെ ആവേശവും ഒത്തുചേരുന്ന ഈ പട്ടികയിലൂടെ വന്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
സ്ഥാനാര്‍ത്ഥി പട്ടിക
1. മഞ്ചേശ്വരം- കെ ആര്‍ ജയാനന്ദ
2. ഉദുമ- അഡ്വ. സി എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂര്‍- ഡോ. വി പി പി മുസ്തഫ
4. പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍
5. തളിപ്പറമ്പ്- പി കെ ശ്യാമള
6. അഴീക്കോട്- കെ വി സുമേഷ്
7. കല്ല്യാശ്ശേരി- എം വിജിന്‍
8. ധര്‍മ്മടം- പിണറായി വിജയന്‍
9. മട്ടന്നൂര്‍- വി കെ സനോജ്
10. പേരാവൂര്‍- കെ കെ ശൈലജ
11. തലശ്ശേരി- കാരായി രാജന്‍
12. മാനന്തവാടി- ഒ ആര്‍ കേളു
13. സുല്‍ത്താന്‍ബത്തേരി- എം എസ് വിശ്വനാഥന്‍
14. കുറ്റ്യാടി- കെ പി കുഞ്ഞമ്മദ് കുട്ടി
15. പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍
16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിന്‍ദേവ്
17. കൊയിലാണ്ടി- കെ ദാസന്‍
18. കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍
19. ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്
20. തിരുവമ്പാടി- ലിന്റോ ജോസഫ്
21. പൊന്നാനി- അഡ്വ. എം കെ സക്കീര്‍
22. വണ്ടൂര്‍- ഡോ. കെ കെ ദാമോദരന്‍ മാസ്റ്റര്‍
23. പെരിന്തല്‍മണ്ണ- വി പി മുഹമ്മദ് ഹനീഫ
24. മങ്കട- എം പി അലവി
25. തൃത്താല- എം ബി രാജേഷ്
26. തരൂര്‍- പി പി സുമോദ്
27. ആലത്തൂര്‍- ടി എം ശശി
28. നെന്മാറ- കെ പ്രേമന്‍
29. ഷൊര്‍ണ്ണൂര്‍- പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാര്‍
31. കോങ്ങാട്- അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ- എ പ്രഭാകരന്‍
33. കുന്നംകുളം- എ സി മൊയ്തീന്‍
34. ചേലക്കര- യു ആര്‍ പ്രദീപ്
35. മണലൂര്‍- പ്രൊഫ. സി രവീന്ദ്രനാഥ്
36. ഗുരുവായൂര്‍- എന്‍ കെ അക്ബര്‍
37. പുതുക്കാട്- കെ കെ രാമചന്ദ്രന്‍
38. ഇരിങ്ങാലക്കുട- ഡോ. ആര്‍ ബിന്ദു
39. വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
40. അങ്കമാലി- അഡ്വ. സാജു പോള്‍
41. ആലുവ- അഡ്വ. എ എം ആരിഫ്
42. കുന്നത്തുനാട്- പി വി ശ്രീനിജിന്‍
43. വൈപ്പിന്‍- അഡ്വ. എം ബി ഷൈനി
44. കളമശ്ശേരി- പി രാജീവ്
45. തൃക്കാക്കര- അഡ്വ. പുഷ്പാദാസ്
46. കൊച്ചി- കെ ജെ മാക്സി
47. തൃപ്പൂണിത്തുറ- കെ എന്‍ ഉണ്ണികൃഷ്ണന്‍
48. കോതമംഗലം- ആന്റണി ജോണ്‍
49. ഉടുമ്പന്‍ചോല- കെ കെ ജയചന്ദ്രന്‍
50. ദേവികുളം- അഡ്വ. എ രാജ
51. ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍
52. കോട്ടയം- അഡ്വ. കെ അനില്‍കുമാര്‍
53. പുതുപ്പള്ളി- കെ എം രാധാകൃഷ്ണന്‍
54. അരൂര്‍- ദലീമ ജോജോ
55. ആലപ്പുഴ- പി പി ചിത്തരഞ്ജന്‍
56. അമ്പലപ്പുഴ- എച്ച് സലാം
57. കായംകുളം- അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂര്‍- സജി ചെറിയാന്‍
59. മാവേലിക്കര- എം എസ് അരുണ്‍ കുമാര്‍
60. ആറന്മുള- വീണാ ജോര്‍ജ്ജ്
61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാര്‍
62. കൊട്ടാരക്കര- കെ എന്‍ ബാലഗോപാല്‍
63. കുണ്ടറ- എസ് എല്‍ സജികുമാര്‍
64. ഇരവിപുരം- എം നൗഷാദ്
65. കൊല്ലം- എസ് ജയമോഹന്‍
66. വര്‍ക്കല- അഡ്വ. വി ജോയി
67. ആറ്റിങ്ങല്‍- ഒ എസ് അംബിക
68. വാമനപുരം- അഡ്വ. ഡി കെ മുരളി
69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍
70. വട്ടിയൂര്‍ക്കാവ്- അഡ്വ. വി കെ പ്രശാന്ത്
71. നേമം- വി ശിവന്‍കുട്ടി
72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്
73. അരുവിക്കര- അഡ്വ. ജി സ്റ്റീഫന്‍
74. നെയ്യാറ്റിന്‍കര- കെ ആന്‍സലന്‍
75. പാറശ്ശാല- സി കെ ഹരീന്ദ്രന്‍
സ്വതന്ത്രര്‍
1. കുന്നമംഗലം – പി ടി എ റഹീം
2. താനൂര്‍ – വി അബ്ദുറഹ്‌മാന്‍
3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍ – യു ഷറഫലി
5. തവനൂര്‍ – കെ ടി ജലീല്‍
6. ചവറ – ഡോ. സുജിത് വിജയന്‍
മാഹി- അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.