തിരുവനന്തപുരം: തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ (ആർ സി സി )ലെ സ്റ്റാഫ് നേഴ്സുമാരുടെ കരാർ നിയമന ക്രമക്കേടിൽ കുറ്റക്കാരി എന്ന് കണ്ടെത്തിയ ചീഫ് നേഴ്സിങ് ഓഫീസർ ആർ.ശ്രീലേഖയ്ക്ക് 2016ൽ രാഷ്ട്രംനൽകിയ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് പിൻവലിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം. കരാർ നിയമനത്തിലെ ക്രമക്കേടുകളെ കുറിച്ച് പരാതി നൽകിയ തിരുവനന്തപുരം നഗരസഭ മെഡിക്കൽ കോളേജ് വാർഡ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് രാഷ്ട്രപതിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുള്ളത്.
നഴ്സിംഗ് സേവന മേഖലയിലുള്ളവരുടെ പ്രവർത്തന മികവിന് രാഷ്ട്രം നൽകുന്ന ആദരവാണ് നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്. ആധുനിക നഴ്സിംഗിന്റെ സ്ഥാപക എന്ന് വിശേഷിപ്പിക്കുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം 1973 ലാണ് രാജ്യം ഈ ആദരം നൽകി തുടങ്ങിയത്.
കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. നഴ്സിംഗ് മേഖലയിൽ നൽകിയിട്ടുള്ള സേവനങ്ങൾ മാനദണ്ഡമാക്കിയാണ് തെരഞ്ഞെടുപ്പ്. ദേശീയ നഴ്സിംഗ് ദിനമായ മെയ് 12നാണ് ഇത് പ്രഖ്യാപിക്കു ന്നത്. രാഷ്ട്രപതിഭവനിൽ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ രാഷ്ട്രപതി നേരിട്ടാണ് അവാർഡുകൾ വിതരണം ചെയ്യുക.
മെഡൽ, സർട്ടിഫിക്കറ്റ്, പ്രശസ്തിപത്രം, 50,000 രൂപ എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ഇപ്പോൾ പുരസ്കാര തുക 1,00,000 രൂപയായി ഉയർത്തിയിട്ടുണ്ട്. 2016 ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ 35 നേഴ്സുമാർ അവാർഡിന് അർഹരായിരുന്നു. അതിൽ ആർസിസിയിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന ആർ ശ്രീലേഖയും ഉണ്ടായിരുന്നു.
ഇപ്പോൾ നടന്ന സ്റ്റാഫ് നേഴ്സുമാരുടെ കരാർ നിയമന ക്രമക്കേടിൽ ശ്രീലേഖ കുറ്റക്കാരി ആണെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഉന്നതല സമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ട് തുടർനടപടികൾക്കായി ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണ്.
നിയമനം സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ തന്നെ പ്രാഥമിക അന്വേഷണം നടത്തി ചീഫ് നേഴ്സിങ് ഓഫീസർ ആർ ശ്രീലേഖയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ഇപ്പോഴും തുടരുകയാണ്. നിയമന പ്രക്രിയയിൽ മുഖ്യ പങ്കു വഹിച്ചത് ശ്രീലേഖയാണെന്നും പ്രസിദ്ധീകരിക്കപ്പെട്ട റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരിയുടെ അടുത്ത ബന്ധുവാണ് ഇവരെന്നും അന്വേഷണസമിതി കണ്ടെത്തിയിരുന്നു. രണ്ടാം റാങ്കുകാരിയുമായും ശ്രീലേഖയ് ക്ക് ബന്ധമുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
2013ൽ ആർസിസിയിൽ നടത്തിയ സ്റ്റാഫ് നേഴ്സുമാരുടെ കരാർ നിയമനത്തിലെ ക്രമക്കേടുമായി ഉയർന്ന ആരോപണത്തിലും ശ്രീലേഖ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട് അന്വേഷണസമിതി കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റും അന്ന് റദ്ദാക്കപ്പെടുകയായിരുന്നു.
ഇതിനുശേഷമാണ് ശ്രീലേഖയ്ക്ക് നഴ്സിംഗ് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് രാജ്യത്തിന്റെ ബഹുമതിയായ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിക്കുന്നത്. നിവേദനം പരിശോധനയിലാണെന്ന് രാഷ്ട്രപതി ഭവൻ ശ്രീകുമാറിന് മറുപടി നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്വര്‍ണ്ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങിയത് ഇങ്ങനെ; എസ്.ഐ.ടിയുടേത് പഴുതടച്ച നീക്കം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് തടയാന്‍ പ്രതിയാക്കില്ലെന്ന ധാരണ നല്കി, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സ്വാമിശരണമെന്ന് തന്ത്രിയുടെ മറുപടി





