ഡൽഹി: രാജ്യത്തെ 125 കോടി മൊബൈൽ വരിക്കാരിൽ 90 ശതമാനത്തോളം വരുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പഞ്ചാബിൽ നിന്നുള്ള എംപി രാഘവ് ചദ്ദ രാജ്യ സഭയിൽ ശക്തമായി പ്രതികരിച്ചു. റീചാർജ് കാലാവധി കഴിഞ്ഞാലുടൻ ഔട്ട്ഗോയിംഗ് കോളുകൾക്കൊപ്പം ഇൻകമിംഗ് സൗകര്യവും നിർത്തലാക്കുന്ന ടെലികോം കമ്പനികളുടെ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാലാവധി കഴിഞ്ഞാൽ ഒരാളെ ഫോണിൽ ബന്ധപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥ വരുന്നത് ബാങ്ക് ഒടിപികൾ ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങളെ ബാധിക്കുമെന്നും, അടിയന്തര സാഹചര്യങ്ങളിൽ ഇത് വ്യക്തികളെ ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുകൂടാതെ, ഒരു മാസത്തെ റീചാർജ് പ്ലാൻ എന്ന പേരിൽ 28 ദിവസത്തെ കാലാവധി മാത്രം നൽകുന്ന കമ്പനികളുടെ തന്ത്രത്തെയും ചദ്ദ രൂക്ഷമായി വിമർശിച്ചു. കലണ്ടർ പ്രകാരം ഒരു മാസമെന്നാൽ 30 അല്ലെങ്കിൽ 31 ദിവസമാണ്. എന്നാൽ 28 ദിവസത്തെ സൈക്കിൾ നടപ്പിലാക്കുന്നതിലൂടെ ഒരു വർഷം ഉപഭോക്താക്കൾ അധികമായി ഒരു റീചാർജ് കൂടി (ആകെ 13 റീചാർജുകൾ) ചെയ്യാൻ നിർബന്ധിതരാകുന്നു.
പാകിസ്ഥാന് രാജ്നാഥ് സിങ്ങിന്റെ കനത്ത മറുപടി; കൊൽക്കത്തയെ തൊട്ടാൽ പാകിസ്ഥാൻ എത്ര കഷ്ണമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ
മൊബൈൽ ഫോൺ എന്നത് ഇന്ന് ആഡംബരമല്ല, മറിച്ച് ഒരു ജീവിതോപാധിയാണെന്നും പ്രീപെയ്ഡ് ഉപഭോക്താക്കൾ അർഹിക്കുന്നത് സുതാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. എയർപോർട്ടുകളിലെ ഉഡാൻ യാത്രി കഫേകളിൽ ഭക്ഷണത്തിനു അമിതമായ വില ഈടാക്കുന്നതിനെനെതിരെയും, മധ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുമെതിരെ അടുത്തിടെ ശബ്ദമുയർത്തിയ രാഘവ് ഛദ്ദ വളരെയധികം ജന ശ്രദ്ധ നേടിയിരുന്നു.


ഡിഎംകെ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ലീമ റോസ്; ലാൽഗുഡിയിൽ എഐഎഡിഎംകെയുടെ വജ്രായുധം





